Tuesday, April 16, 2024 4:00 pm

കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി നാളെ ഒരുവര്‍ഷം പൂര്‍ത്തിയാകാനിരിക്കവേയാണ് ബിനീഷിന് ജാമ്യം ലഭിച്ചിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനീഷിന് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ വാദം ഉന്നയിച്ചത്.

Lok Sabha Elections 2024 - Kerala

എന്‍സിബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് എൻഫോഴ്‌സ്‌മെന്റിന്റെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വാദം. കോടിയേരി ബാലകൃഷ്ണന്‍റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നായിരുന്നു കോടതിയില്‍ തുടക്കം മുതലേ ബിനീഷിന്‍റെ നിലപാട്. ഡ്രൈവര്‍ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ലെന്നും ബിനീഷ് വ്യക്തമാക്കിയിരുന്നു. അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ല. ഏഴുലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടന്‍ നിക്ഷേപിച്ചത്. മറ്റ് ഇടപാടുകള്‍ ഒന്നും തന്‍റെ അറിവോടെയല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു.

എന്നാല്‍ ബിനീഷ് കോടിയേരിക്ക് ലഹരി ഇടപാടില്‍ പങ്കുണ്ടെന്നാണ് ഹൈക്കോടതിയില്‍ ഇഡി വാദിച്ചത്. ബിനീഷിന്‍റെ അക്കൗണ്ടിലെത്തിയത് ലഹരി ഇടപാടിലെ ലാഭമാണെന്നായിരുന്നു ഇഡിയുടെ വാദം. ബിനീഷിന്‍റെ ഡ്രൈവര്‍ അനിക്കുട്ടന്‍ സുഹൃത്ത് അരുണ്‍ എന്നിവരെ പല തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരാകാത്തത് ദുരൂഹമാണ്. വായ്പ എടുത്താണ് അനൂപിന് പണം നല്‍കിയതെന്ന വാദം വിചിത്രമെന്നും ഇഡി വാദിച്ചിരുന്നു. 2020 നവംബര്‍ 11 നാണ് ഇഡി രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തി നാടകീയമായി അറസ്റ്റ് ചെയ്യുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശൈലജക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അശ്ലീല സൈബര്‍ ആക്രമണം : വിമര്‍ശവുമായി മന്ത്രി രാജീവ്

0
തിരുവനന്തപുരം: കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ...

തിരുവനന്തപുരം ജില്ലയിൽ വോട്ടിങ് മെഷീനുകളുടെ റാൻഡമൈസേഷൻ പൂർത്തിയായി

0
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകളുടെ റാൻഡമൈസേഷൻ...

റാന്നിയിൽ നിന്ന് കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പോലീസ്

0
റാന്നി : റാന്നിയിൽ നിന്ന് കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പോലീസ്....

ചെവി വൃത്തിയാക്കാൻ ബഡ്സ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? സൂക്ഷിക്കുക

0
ചെവിയിലെ അഴുക്ക് കളയാൻ എന്തൊക്കെ മാർഗങ്ങളാണ് നിങ്ങൾ സ്വീകരിക്കാറുള്ളത്? ബഡ്‌സ്, കോഴിത്തൂവൽ,...