ബിനീഷ് കൊടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഫെമ ലംഘനക്കേസിൽ കൊച്ചി ഓഫീസിലാണ് ബിനീഷിനെ ഇ ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുമായി ബന്ധപ്പെട്ട ഫെമ കേസുകളിലാണ് ചോദ്യം ചെയ്യലെന്ന് ഇ ഡി നേരത്തെ സൂചന നൽകിയിരുന്നു. ഉച്ചയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി എട്ട് മണിയോടെയാണ് പൂർത്തിയായത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ബിനീഷ്, കേസിനെ കുറിച്ച് എല്ലാം ഇ ഡി യോട് ചോദിക്കുവെന്നാണ് പ്രതികരിച്ചത്.

ചോദ്യം ചെയ്യലിനായി ബിനീഷിന് കഴിഞ്ഞയാഴ്ച സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെ രേഖകൾ ഇ ഡിക്ക് മുന്നിൽ ഹാജരാക്കിയതിനെ തുടർന്നാണ് ഇന്ന് ബിനീഷിനെ ഇ ഡി ചോദ്യം ചെയ്തത്. നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2020 ഒക്ടോബർ 29 ന് ബിനീഷ് കോടിയേരി അറസ്റ്റിലായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് കർശന ഉപാധികളോടെ ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലുവർഷബിരുദം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനം : പരീക്ഷകൾക്ക് എ.ഐ. ചോദ്യപ്പേപ്പർ ; മൂല്യനിർണയത്തിന് വിരമിച്ച...

0
തിരുവനന്തപുരം : നാലുവർഷബിരുദം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചതോടെ, കോളേജ് പരീക്ഷകളിൽ എ.ഐ....

സഹോദരൻ്റെ ബൈക്ക് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചു ; വീടുവിട്ടിറങ്ങിയ 15-കാരനെ ഡൽഹിയിൽ കണ്ടെത്തി

0
മലപ്പുറം: സഹോദരന്റെ ബൈക്ക് എടുത്ത് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ...

കാശിക്ക് പോയ ശിവസൂര്യയെ കണ്ടെത്താനാവാതെ പോലീസ്

0
കണ്ണൂർ: ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട് വിട്ടിറങ്ങിയ പതിനേഴുകാരൻ...

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...