ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആറു മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിനെ വിട്ടയച്ചത്. രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. രാവിലെ 10.45 നാണ് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തിയത്.
അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ബിനീഷ് എന്‍ഫോഴ്സ്മെന്റിനോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴി ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തത്.
ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാന പ്രതിയായ അനൂപ് മുഹമ്മദിന് ലഭിച്ച പണത്തിന്റെ ഉറവിടത്തെ കുറിച്ചാണ് എന്‍ഫോഴ്സ്മെന്റ് പ്രധാനമായും അന്വേഷിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അനൂപിന്റെ അക്കൗണ്ടിലേക്ക് 30 ലക്ഷത്തോളം രൂപ എത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്. 20 ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഈ പണം എത്തിയിട്ടുള്ളത്. ഈ പണം അനൂപ് മയക്കു മരുന്ന് വില്‍പ്പനയ്ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് എന്‍ഫോഴ്സ്മെന്റ് അന്വേഷിച്ച് വരികയാണ്.