ദല്ലാള്‍മാരുമായി ഇടത് നേതാക്കൾ അടുപ്പം പുലർത്തരുത് ; സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന വിവാദത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. സിപിഎം തിരുത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജാവ്ദേക്കറുരുമായുള്ള കൂടിക്കാഴ്ചയിൽ ഇപിക്ക് ജാഗ്രത കുറവ് ഉണ്ടായി. ദല്ലാളുമാരുമായി ഇടത് നേതാക്കൾ അടുപ്പം പുലർത്തരുത്. കൺവീനർ സ്ഥാനം ഇപി ഒഴിയണ്ടേ എന്ന ചോദ്യത്തിന് ,സിപിഎം ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം മറുപടി നല്‍കി. തിരുത്താൻ ആർജ്ജവം ഉള്ള പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇപി വിഷയത്തിൽ പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഒഴിഞ്ഞുമാറി. കേരളത്തിന്റെ ചുമതല ഉള്ള ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കരുമായി കൂടിക്കാഴ്ച്ച നടത്തി എന്ന ഇപി ജയരാജന്റെ വെളിപ്പെടുത്തൽ നാളെ ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ജയരാജന് എതിരെ നടപടിക്ക് സാധ്യത ഉണ്ട്. വോട്ടെടുപ്പ് ദിനത്തിലെ ഇ പി യുടെ തുറന്ന് പറച്ചിൽ പാർട്ടിയെ കടുത്ത വെട്ടിൽ ആക്കി എന്നാണ് നേതാക്കളുടെ വിലയിരുത്തൽ.മുഖ്യമന്ത്രിക്ക് പിന്നാലെ കൂടുതൽ നേതാക്കളും ഇ പി യെ തള്ളി പറഞ്ഞിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...