തിരഞ്ഞെടുപ്പിൽ എല്ലാ മനുഷ്യരുടെയും വോട്ട് വേണം ; ഇടതുപക്ഷം പൂർണമായി അഭിമന്യുവിന്റെ കൂടെയെന്ന് ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ‌ എല്ലാ മനുഷ്യരുടെയും വോട്ട് വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്ഡിപിഐ വോട്ട് തള്ളാതെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ബിജെപിക്ക് ഗുണം ചെയ്യുന്ന ഒന്നും ചെയ്യില്ല എന്ന് എസ്ഡിപിഐ പറഞ്ഞു. ബിജെപിയെ സഹായിക്കുന്ന നിലപാടിലേക്ക് ആരെങ്കിലും പോകില്ല എന്ന് പറഞ്ഞാൽ അവരെ ഉന്തി തള്ളി അതിലേക്ക് വിടുന്ന നിലപാട് എൽഡിഎഫിന് ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഞങ്ങൾക്ക് വേണ്ടത് മനുഷ്യരുടെ വോട്ട് മാത്രമാണ്. മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം. ഇടതുപക്ഷം പൂർണമായി അഭിമന്യുവിന്റെ കൂടെ, ഘാതകൻ്റെ കൂടെയല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആർ ശ്രീലേഖയുടെ ലൗ ജിഹാദ് പരാമർശം കേരളം കണ്ടും കേട്ടും മടുത്ത് മാറ്റിവെച്ച ഇല്ലാകഥയെന്ന് ബിനോയ് വിശ്വം പറഞ്ഞു. ശ്രീലേഖ പറയുന്നത് ബിജെപിയുടെ രാഷ്ട്രീയം. അതിൽ കൂടുതൽ ഒന്നും കാണുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

പേരാമ്പ്രയിൽ എൽഡിഎഫിന് എതിരെയുയർന്ന വർഗീയ പ്രചാരണ ആരോപണത്തിൽ ബിനോയ് വിശ്വം പ്രതികരിച്ചു. എൽഡിഎഫ് അത്തരം ഒരു പ്രചാരണവും നടത്തില്ല. രാഷ്ട്രീയം മാത്രം പറഞ്ഞുകൊണ്ട് ജയിക്കാനുള്ള കരുത്ത് എൽഡിഎഫിനുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
കോൺഗ്രസ് കേരള ഹാൻഡിലിൽ ചെ ഗുവേരയുടെ ചിത്രം വക്രീകരിച്ച് പ്രചരിപ്പിക്കുന്നുവെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ‌‌‌സാംസ്കാരിക അധഃപതനം. ചിത്രം പിൻവലിച്ചു കോൺഗ്രസ് മാപ്പ് പറയണം. ചിത്രം പിൻവലിച്ചാലെ കോൺഗ്രസ് നെഹ്റുവിന്റെ പിന്മുറക്കാർ ആകുകയുള്ളൂ. നെഹ്റു സ്നേഹത്തോടെ സ്വീകരിച്ച ചെഗുവരെ പറ്റിയാണ് കോൺഗ്രസ് നെറികെട്ട ചിത്രം പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ വിരുദ്ധത മൂത്താൽ ഏതറ്റം വരെ പോകും എന്നുള്ളതിന്റെ തെളിവാണിതെന്ന് ബിനോയ് വിശ്വം വിമർശിച്ചു.

 

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...