ഭാരത് മാതാ വിഷയത്തിൽ സിപിഎമ്മുമായി ഇപ്പോൾ ചർച്ചക്കില്ലെന്ന് ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഭാരത് മാതാ വിഷയത്തിൽ സിപിഎമ്മുമായി സിപിഐ ഇപ്പോൾ ചർച്ചക്കില്ലെന്ന് ബിനോയ് വിശ്വം. സിപിഐ നിലപാടിനെ ഗോവിന്ദൻ മാഷ് തള്ളിപ്പറയുമെന്ന് കരുതുന്നില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. വിഷയത്തിൽ മന്ത്രിമാരെല്ലാം പ്രതികരിച്ചു കഴിഞ്ഞു. ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ അത് ദുരുദ്ദേശപരമാണെന്നും വ്യത്യസ്ത അഭിപ്രായമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയും സിപിഐയുടെ സംസ്ഥാന സെക്രട്ടറിയും മറുപടി പറഞ്ഞിട്ടുണ്ട്. സർക്കാരിലെ നാലു മന്ത്രിമാരും മറുപടി പറഞ്ഞു. എല്ലാത്തിനും മുഖ്യമന്ത്രി തന്നെ മറുപടി നൽകണമെന്നില്ല എന്നും ബിനോയ് വിശ്വം വിശദീകരിച്ചു.

നിലമ്പൂരിലെ കുട്ടിയുടെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പാർട്ടി പങ്കുചേരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. മരണത്തിനെ ചിലർ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു. കേരളം അംഗീകരിക്കുന്ന ശൈലിയല്ല ഇത്. കോൺഗ്രസിന്റേത് പ്രാകൃത ശൈലിയാണെന്നും നിലമ്പൂരിൽ യുഡിഎഫ് ഭീതിയിലാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. യുഡിഎഫിനെ കാത്തിരിക്കുന്നത് ദയനീയ പരാജയമെന്നും സ്വരാജ് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...