കണ്ണൂർ: കണ്ണൂർ ജില്ലയിൽ സ്‌കൂളുകൾ അടച്ചു പൂട്ടിയ സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് തേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലേതടക്കം എട്ട് പൊതു വിദ്യാലയങ്ങൾ അടച്ചുപൂട്ടി എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സർക്കാർ അറിയാതെ ഒരു സ്‌കൂളും അടച്ചു പൂട്ടാൻ അനുവദിക്കില്ല. ഏതെങ്കിലും സ്‌കൂളുകൾ പൂട്ടിയിട്ടുണ്ടെങ്കിൽ അത് ഉടൻ തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം കണ്ണൂർ ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയന്റേതടക്കമുള്ള മണ്ഡലങ്ങളിൽ എട്ടു പൊതുവിദ്യാലയങ്ങളാണ് അടച്ച് പൂട്ടിയത്. വാർത്ത ശ്രദ്ധയിൽപ്പെട്ട വിദ്യാഭ്യാസമന്ത്രി വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ അറിയാതെ ഒരു സ്‌കൂളും പൂട്ടാൻ കഴിയില്ലെന്നും പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























