സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്ക് : നോർവീജിയൻ പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഓസ്ലോ: നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഓസ്ലോയിലേക്ക് പോയ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സഞ്ചരിച്ച വിമാനം തലനാരിഴയ്‌ക്കാണ് ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടതെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ. ‘മോൾഡോവയിൽ നിന്ന് പറന്നുയർന്നതിനു പിന്നാലെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ നിന്ന് അദ്ദേഹത്തിന്റെ വിമാനം  കഷ്ടിച്ചാണ് രക്ഷപെട്ടത്.’ – നോർവീജിയൻ മാധ്യമമായ എൻആർകെയോട് ജോനാസ് ഗഹർ സ്റ്റോർ പറഞ്ഞു. എന്നാൽ സംഭവത്തെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും അദ്ദേഹം പുറത്തുവിട്ടില്ല. ചൊവ്വാഴ്ച വൈകുന്നേരം ഓസ്ലോയിൽ എത്തിയ സെലെൻസ്കി പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, ധനമന്ത്രി യെൻസ് സ്റ്റോൾട്ടൻബർഗ്, വിദേശകാര്യ മന്ത്രി എസ്പെൻ ബാർത്ത് ഈഡ് എന്നിവരുമായി നോർവേയുടെ സൈനിക സഹായം, വ്യോമപ്രതിരോധ പിന്തുണ, പൗരസഹായം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്തി.

ബുധനാഴ്ച, ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ മറ്റ് നിരവധി വിദേശ പ്രമുഖർക്കൊപ്പം സെലെൻസ്കി പങ്കെടുത്തു. സംസ്കാര ചടങ്ങുകൾക്കു ശേഷം സെലെൻസ്കി കാനഡയിലേക്ക് തിരിച്ചു. കനേഡിയൻ നേതാക്കളുമായി ചർച്ച നടത്താനായിരുന്നു അദ്ദേഹത്തിന്റെ യാത്ര എന്നും ജോനാസ് ഗഹർ സ്റ്റോർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...