പി എം ശ്രീ പദ്ധതി മരവിപ്പിക്കണം ; സർക്കാർ കേന്ദ്രത്തിന് കത്തയച്ചത് എൽഡിഎഫിന്റെ രാഷ്ട്രീയ വിജയമാണെന്ന് ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി എം ശ്രീ പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സർക്കാർ കേന്ദ്രത്തിന് കത്തയച്ചത് എൽഡിഎഫിന്റെ രാഷ്ട്രീയ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ വീണ്ടും രാഷ്ട്രീയ സമ്മർദ്ദം ശക്തമാക്കിയതോടെയാണ് കത്തയക്കാൻ സർക്കാർ നിർബന്ധിതമായത്. മന്ത്രിസഭ തീരുമാനം എടുത്ത് രണ്ടാഴ്ചയായിട്ടും കത്ത് അയക്കാത്തതിൽ അതൃപ്തി അറിയിച്ച് സി.പി.ഐ മന്ത്രിമാർ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെ കത്തയക്കൽ നടപടികൾക്ക് വേഗം വന്നത് ബിനോയ് വിശ്വം വ്യക്തമാക്കി.

പി എം ശ്രീ പദ്ധതിയിൽ സിപിഐയ്ക്കും സിപിഐഎമ്മിനും ഈ വഴിയ്ക്കല്ലാതെ വേറൊരു വഴിയ്ക്കും പോകാൻ സാധിക്കില്ല. ആർഎസ്എസിന്റെ വിദ്യാഭ്യാസരംഗത്തെ നുഴഞ്ഞുകയറ്റത്തിനെതിരായ അജണ്ടയ്ക്കെതിരെയുള്ള വിജയമാണ്. ഇക്കാര്യത്തിൽ എൽഡിഎഫിൽ എല്ലാവർക്കും അഭിമാന ബോധമുണ്ട്. പ്രധാനപ്പെട്ട കാര്യം നടന്നു കഴിഞ്ഞു. ഇനി സബ് കമ്മിറ്റിയെല്ലാം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...