ബയോബിന്നുകള്‍ പത്തനംതിട്ട നഗരസഭ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉറവിട മാലിന്യ സംസ്‌കരണത്തിനായി ആയിരം റിംഗ് കമ്പോസ്റ്റ് യൂണിറ്റുകളും, നൂറ് ബയോബിന്നുകളും സബ്‌സിഡിയോടെ പത്തനംതിട്ട നഗരസഭ വിതരണം ചെയ്തു തുടങ്ങി. ബയോബിന്നുകളുടെ വിതരണ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. ഉപാധ്യക്ഷ ആമിന ഹൈദരാലി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ അജിത് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അംബിക വേണു, കൗണ്‍സിലര്‍മാരായ ആര്‍.സാബു, സി.കെ അര്‍ജുനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീസ് പി മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

500 കി.ഗ്രാം ജൈവ മാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്ന ബയോഗ്യാസ് പ്ലാന്റ് നഗരസഭാ മാര്‍ക്കറ്റില്‍ പൂര്‍ത്തിയായി വരുകയാണ്. മാലിന്യ സംസ്‌കരണത്തിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി നഗരസഭ സ്വീകരിക്കും. കഴിഞ്ഞ രണ്ടു ദിവസങ്ങളായി 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അറവു മാലിന്യം നിക്ഷേപിക്കാന്‍ എത്തിയ വാഹനവും നഗരസഭ ആരോഗ്യവിഭാഗം കസ്റ്റഡിയിലെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...