ജൈവവൈവിധ്യ ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളംതെക്കേക്കര ഗ്രാമപഞ്ചായത്തും ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മറ്റിയും സംയുക്തമായി അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം ആചരിച്ചു. ദിനാചരണ ഉദ്ഘാടനവും പ്രമേയം അവതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വ്വഹിച്ചു. ഉടമ്പടികളില്‍ നിന്നും പ്രവര്‍ത്തനങ്ങളിലേക്ക് ജൈവവൈവിധ്യം പുനസ്ഥാപിക്കുക എന്നതാണ് ഈ വര്‍ഷത്തെ ജൈവവൈവിധ്യ ദിന പ്രമേയം.

ജൈവവൈവിധ്യ സംരക്ഷണത്തിനായി കാവ് സംരക്ഷണപരിപാടികള്‍, നീര്‍ച്ചാല്‍ കരകളില്‍ തനത് ഇനങ്ങളായ ഫവലൃക്ഷങ്ങള്‍, മുള, ഈറ, കൈത തുടങ്ങിയവ നട്ടു പിടിപ്പിക്കുക, വീടുകളില്‍ ഔഷധസസ്യത്തോട്ടങ്ങള്‍, ജലസ്രോതസുകള്‍ സംരക്ഷിക്കുക, സ്‌കൂള്‍ ഘടകസ്ഥാപനങ്ങള്‍, പുറംമ്പോക്ക് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഫവലൃക്ഷ ഉദ്യാനം, ജൈവവൈവിധ്യ ബോധവത്കരണ റാലികള്‍, സെമിനാറുകള്‍, പ്രസംഗങ്ങള്‍ തുടങ്ങി ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ നടത്തുന്നതിനും തീരുമാനിച്ചു.

ജൈവ വൈവിധ്യ സംരക്ഷണ സന്ദേശം പുതു തലമുറകളിലേക്ക് എത്തിക്കുന്നതിനായി ഗ്രാമപഞ്ചായത്തിലെ 14 സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ എല്‍ പി, യുപി ,എച്ച് എസ് വിഭാഗത്തില്‍ വിജയികളായ ജി എല്‍ പി എസ് തട്ടയില്‍, എസ് കെ വി യുപി എസ് തട്ടയില്‍, എന്‍ എസ് എസ് എച്ച് എസ് തട്ടയില്‍ എന്നിവര്‍ക്ക് സമ്മാനദാനവും നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി പി വിദ്യാധരപണിക്കര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ കെ ശ്രീകുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രിയ ജ്യോതികുമാര്‍, ജനപ്രതിനിധികളായ ശ്രീവിദ്യ, പൊന്നമ്മവര്‍ഗ്ഗീസ്, എച്ച് എം സുദര്‍ശനന്‍ പിള്ള, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാധ്യമ വാർത്തകൾക്ക് മുന്നിൽ ഡിവൈഎഫ്ഐ മൗനം പാലിക്കില്ല ; ആക്ഷേപിക്കാൻ ശ്രമിച്ചാൽ പ്രതികരിക്കുമെന്ന് വസീഫ്

0
കാസര്‍കോട്: ഡിവൈഎഫ്ഐക്കെതിരെ നൽകുന്ന വാർത്തകളിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ. നിങ്ങളുടെ (മാധ്യമങ്ങളുടെ)...

​’ഒരു മാസം ഒരു ഡസൻ യൂടേൺ, ഇപ്പോൾ യു.ടി സതീശനായി’; മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി എം.ബി...

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുന്‍ മന്ത്രി എം ബി...

​’സ്ത്രീകൾ എന്ന നിലയിൽ ഒരു പരാജയവുമില്ല, ഉണ്ടായത് സംഘടനാപരമായ പോരായ്മകൾ’; ‘അമ്മ’ വിഷയത്തിൽ പ്രതികരിച്ച്...

0
കൊച്ചി: സിനിമ സംഘടനയയായ'അമ്മ' ഭരണസമിതി രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ജഗദീഷ്....

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ തിരുത്തൽ വേണം; മുഖ്യമന്ത്രിക്ക് കത്തുമായി വി...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ തിരുത്തല്‍ വേണമെന്ന്...