പൂഞ്ചോല പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സെമിനാര്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ജൈവ വൈവിധ്യ ഉദ്യാനവും ക്ലാസ്തല പഠന സാധ്യതകളും എന്ന വിഷയത്തില്‍ തിരുവല്ല ഡയറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ ഉദ്ഘാടനം ചെയ്തു. രാജേഷ് എസ് വളളിക്കോട് സെമിനാറില്‍ വിഷയാവതരണം നടത്തി. ഡോ.ആര്‍.വിജയ മോഹനന്‍ മോഡറേറ്ററായി. അധ്യാപകര്‍, ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പൂഞ്ചോല പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ ജൈവ വൈവിധ്യ ഉദ്യാനവുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ജൈവ വൈവിദ്ധ്യ ഉദ്യാനങ്ങള്‍ സംരക്ഷിക്കപ്പെടുകയും അവ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു. ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.ലാലിക്കുട്ടി, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.വി അനില്‍, സീനിയര്‍ ലക്ചറര്‍ പി.ആര്‍ രാജേന്ദ്രന്‍, ലക്ചറര്‍ ഗ്ലിന്‍സി മാത്യൂ എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...