ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ബാധിച്ചതിനെ തുടർന്ന് നഷ്ടമുണ്ടായ കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഇന്ന് വിതരണം ചെയ്യും. ഉച്ചയ്ക്ക് 2 മണിയോടെ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ധന സഹായ വിതരണം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും. 60 ദിവസത്തിന് മുകളിൽ പ്രായമുള്ള കോഴി താറാവ് എന്നിവയ്ക്ക് 200 രൂപയും 60 ദിവസത്തിന് താഴെയുള്ളതിന് 100 രൂപയുമാണ് സർക്കാർ പ്രഖ്യാപിച്ച ധനസഹായം. എന്നാൽ ഈ തുക നിലവിലെ സാഹചര്യത്തിൽ അപര്യാപ്തമാണെന്നാണ് കർഷകരുടെ പരാതി.
ആലപ്പുഴയിൽ പക്ഷിപ്പനി ബാധയെ തുടർന്ന് നഷ്ടമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം ; തുക ഇന്ന് വിതരണം ചെയ്യും
RECENT NEWS
Advertisment