നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും ; അധികാരം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടില്ലെന്നും എം.കെ. മുനീര്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യകേരള യാത്രയിലെ പോസ്റ്ററില്‍ നിന്ന് തന്നെ ഒഴിവാക്കിയത് കാര്യമാക്കുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവില്‍ മറ്റ് കക്ഷികള്‍ക്ക് ആശങ്കയുണ്ടാകേണ്ട ആവശ്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും. അധികാരം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടില്ലെന്നും എം.കെ. മുനീര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുസ്ലീംലീഗ് സജ്ജമാണ്.

സീറ്റുകളില്‍ വലിയ അവകാശവാദം ഉന്നയിക്കില്ല. എന്നാല്‍ മുസ്ലീംലീഗിന്റെ നിലപാട് അറിയിക്കും. സീറ്റിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കാനോ മുന്നണിയെ ദുര്‍ബലപ്പെടുത്താനോ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്ററുകളില്‍ പേരുണ്ടോയെന്നതില്‍ കാര്യമില്ല. ജനങ്ങളുടെ മനസിലാണ് പേരുണ്ടാകേണ്ടത്. പി.കെ. കുഞ്ഞാലിക്കുട്ടിയോട് തിരിച്ചുവരാന്‍ പാര്‍ട്ടി പറഞ്ഞത് അദ്ദേഹം അനുസരിക്കുകയാണ് ചെയ്തത്. ലീഗ് ഒരുമിച്ച് അണിനിരക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...