കോന്നിയിലെ വികസന പ്രവര്‍ത്തനങ്ങളെ ബഹിഷ്കരണത്തിലൂടെ തടഞ്ഞു നിര്‍ത്താമെന്നത് വ്യാമോഹം മാത്രമാണ് : കെ.യു.ജനീഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയോടും താലൂക്ക് ആശുപത്രി അധികൃതരോടും എന്‍.എച്ച്‌.എം ജില്ലാ പ്രോഗ്രാം മാനേജരോടും ആലോചിച്ചാണ് കോന്നി താലൂക്ക് ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ്  ഉദ്ഘാടനം നടത്തിയതെന്ന് കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു.

എം.എല്‍.എ എന്ന നിലയില്‍ താലൂക്ക് ആശുപത്രിക്ക് പ്രഖ്യാപിച്ച 10 കോടി രൂപയുടെ വികസന പദ്ധതികളുടെ ഭാഗമായി എന്‍.എച്ച്‌.എം ഫണ്ട് ഉപയോഗിച്ച്‌ നിര്‍മ്മിച്ചതാണ് കേന്ദ്രീകൃത ഓക്സിജന്‍ പ്ലാന്റ്  . താലൂക്ക് ആശുപത്രിയില്‍ സര്‍ക്കാരും എം.എല്‍.എയും നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളോട് സഹകരിക്കാതെ യു.ഡി.എഫിലെ ഒരു വിഭാഗം സ്ഥിരമായി ബഹിഷ്കരണം നടത്തുകയാണ്.

താലൂക്ക് ആശുപത്രിയ്ക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും നല്കിയ ആംബുലന്‍സ് ഏറ്റുവാങ്ങാന്‍ പോലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എത്തിയില്ല. കോന്നിയിലെ വികസന പ്രവര്‍ത്തനങ്ങളെ ബഹിഷ്കരണത്തിലൂടെ തടഞ്ഞു നിര്‍ത്താമെന്നത് വ്യാമോഹം മാത്രമാണ്. യു.ഡി.എഫ് കാലത്ത് നടക്കാതിരുന്നത് ഇപ്പോള്‍ നടക്കുമ്പോള്‍ സങ്കുചിത രാഷ്ട്രീയം മാത്രം കാണുന്നവര്‍ക്ക് സഹിക്കില്ല എന്നറിയാം. കോന്നിയുടെ പൊതു വികസനങ്ങളെ ബഹിഷ്കരണങ്ങളിലൂടെയും വിവാദങ്ങളുണ്ടാക്കിയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ തന്നെ ബഹിഷ്കരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...