സ്ഥാനാർത്ഥി പട്ടികയിൽ പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കാന്‍ സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടികയിൽ പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കാന്‍ സിപിഎം നേതൃതലത്തില്‍ ധാരണ. രണ്ട് തവണ ജയിച്ചവരെ പരമാവധി മാറ്റി നിര്‍ത്തുമെങ്കിലും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ സിറ്റിംങ് എംഎല്‍എമാര്‍ക്ക് ഇളവ് നല്‍കും. നിലവിലെ മന്ത്രിമാരില്‍ മിക്കവരും വീണ്ടും മത്സരരംഗത്ത് ഉണ്ടാകും.

സിപിഎമ്മിന്റെ  സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളില്‍ കാര്യങ്ങള്‍ വ്യക്തമാണ്. യുവാക്കള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയുള്ള സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കും സിപിഎം തയ്യാറാക്കുക. രണ്ട് തവണ മത്സരിച്ച് ജയിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. പക്ഷെ ഇക്കാര്യത്തില്‍ ചില ഇളവുകള്‍ ഉണ്ടാകും. മണ്ഡലം നിലനിർത്താൻ മറ്റാരെ പരീക്ഷിച്ചാലും കഴിയില്ല എന്ന് സി പി ഐ എമ്മിന് ഉറപ്പുള്ളവര്‍ക്കും മന്ത്രിമാര്‍ക്കും ഭരണം വന്നാല്‍ മന്ത്രിമാരാക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നവര്‍ക്കുമായിരിക്കും ഇളവ് നല്‍കുക. 27 ന് ചേരുന്ന ഇടത് മുന്നണി യോഗത്തിന് പിന്നാലെ സീറ്റ് വിഭജനചര്‍ച്ചകള്‍ തുടങ്ങും. അടുത്ത മാസം ആദ്യം ചേരുന്ന സിപിഎം സിപിഐ സംസ്ഥാനനേതൃയോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി മാനദണ്ഡചര്‍ച്ചകള്‍ തീരുമാനിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആരംഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...