കോയി ബിരിയാണി കിട്ടാത്ത നമ്മന്റെ കോയിക്കോട്…

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പക്ഷിപ്പനിയെക്കുറിച്ചുള്ള പേടി കാരണം കോഴിക്കോട് ന​ഗരത്തിലെ ഹോട്ടലുകള്‍ കോഴി വിഭവങ്ങള്‍ വിളമ്പുന്നത്  തത്കാലം നിര്‍ത്തി. നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകളിലെ പ്രധാന വിഭവമായ കോഴി ബിരിയാണി ഇപ്പോള്‍ എവിടെയും ഇല്ല. കോഴിയിറച്ചി ഇനി ഒരറിയിപ്പുണ്ടാകും വരെ ഉപയോഗിക്കേണ്ടതില്ലെന്നാണു ഹോട്ടലുകാരുടെ തീരുമാനം.

കോഴിയിറച്ചി വിഭവങ്ങള്‍ ഇല്ലാതായതോടെ പല ഹോട്ടലുകളിലും കച്ചവടം പകുതിയില്‍ താഴെയായി. ബിരിയാണി, അല്‍ഫാം, ഷവായ, ബ്രോസ്റ്റഡ് ചിക്കന്‍ തുടങ്ങി എല്ലാം അപ്രത്യക്ഷമായി. ഹോട്ടലുകളില്‍ എത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കച്ചവടം കുറഞ്ഞതു കാരണം ചില ഹോട്ടലുകള്‍ പൂട്ടിയിട്ടുമുണ്ട്.

ഇറച്ചി വില്‍പന തടഞ്ഞതിനാല്‍ കോഴിക്കടകളും എല്ലാം പൂട്ടി. കോഴികളടക്കം പക്ഷികള്‍ ചത്തു വീഴാന്‍ തുടങ്ങിയതോടെ രോഗ ബാധയ്ക്കു സാധ്യതയുള്ള മേഖലകളില്‍ വളര്‍ത്തു പക്ഷികളെ കൂട്ടമായി കൊന്നു കത്തിച്ചു കളയുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...