ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കോട്ടയത്ത് വീണ്ടും പക്ഷിപ്പനി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കോട്ടയത്ത് വീണ്ടും പക്ഷിപ്പനി. തോട്ടുപറമ്പത്ത് റിയാസിന്റെ താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്നു ഭോപ്പാലിലെ ഹൈ സെക്യൂരിറ്റിലേക്ക് അയച്ച സാമ്പിളിന്റെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകള്‍ തുടര്‍ച്ചയായി ചാകുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ രോഗം പടരാനുള്ള സാധ്യതയില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ ഷാജി പണിക്കശ്ശേരി പറഞ്ഞു. നോഡല്‍ ഓഫീസര്‍ ഡോ.സജീവ് കുമാര്‍, ഡോ.ഫിറോസ് എന്നിവരുടെ നേതൃത്വത്തില്‍ ദ്രുതകര്‍മ്മ സേനയുടെ മൂന്ന് സംഘങ്ങളാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. രോഗബാധ കണ്ടെത്തിയ വെച്ചൂര്‍ നാലാം വാര്‍ഡിലെ കട്ടമട ഭാഗത്തെ താറാവുകളെ കൊന്നു സംസ്‌കരിച്ചു തുടങ്ങി.

പക്ഷികളെ കൂട്ടിയിട്ടു സംസ്‌കരിക്കുന്ന സ്ഥലം അണുവിമുക്തമാക്കും. പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗബാധയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഒന്‍പത് കിലോമീറ്റര്‍ പരിധിയില്‍ 15 ദിവസത്തെ ഇടവേളകളില്‍ മൂന്നു മാസം പരിശോധന നടത്തും. രോഗം സ്ഥിരീകരിച്ച പാടശേഖരത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്നൊടുക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...