Sunday, May 11, 2025 10:55 am

പക്ഷിപ്പനി: മൂന്ന് ദിവസം കൊണ്ട് കൊന്നൊടുക്കിയത് 2436 പക്ഷികളെ; നഷ്ടപരിഹാരം 31നകം വിതരണം ചെയ്യും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങലിൽ പക്ഷികളെ കൊന്നൊടുക്കുന്ന ഒന്നാംഘട്ട നടപടികൾ പൂർത്തിയാക്കി. 2436 പക്ഷികളെയാണ് മൂന്ന് ദിവസം കൊണ്ട് കൊന്നൊടുക്കിയത്. ഉടമകൾക്ക് ഈ മാസം 31നകം നഷ്ടപരിഹാര തുക വിതരണം ചെയ്യുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു.

രണ്ടാഴ്ച ഇടവിട്ട് നാല് സാമ്പിൾ കൂടെ ശേഖരിച്ച് പരിശോധന ഫലം കൂടെ നെഗറ്റീവ് ആയാൽ മാത്രമാണ് പ്രദേശം പക്ഷിപ്പനി മുക്തമായി പ്രഖ്യാപിക്കുക. വരും ദിവസങ്ങളിലും പക്ഷികളെ കണ്ടെത്തി കൊല്ലുന്നത് തുടരും. നേരത്തെ മന്ത്രിസഭ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഉടമകൾക്ക് നൽകുന്നത് ഉറപ്പ് വരുത്തുമെന്നും,  ഈ മാസം 31നകം തുക വിതരണം ചെയ്യുമെന്നും മലപ്പുറം കളക്ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

മേഖലയില്‍ അടുത്ത രണ്ട് മാസത്തേക്ക് കോഴി ഇറച്ചികടകള്‍ക്കും മുട്ട വില്‍പ്പന കേന്ദ്രങ്ങള്‍ക്കും നിരോധനം തുടരും. അടുത്ത മൂന്നു മാസക്കാലം പ്രദേശത്തെ വീടുകളില്‍ കോഴികളെ വളര്‍ത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പ്രോട്ടോകോള്‍ പ്രകാരം അനുമതിയുണ്ടാകില്ല. പ്രദേശത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഇറച്ചി കടകളുടെയും മുട്ട വില്‍പ്പന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനത്തില്‍ നിയന്ത്രണവുമുണ്ടാകും. പത്ത് കിലോമീറ്റര്‍ പരിധിയ്ക്കപ്പുറത്തേക്കും തിരിച്ചും കോഴികളെ കൊണ്ടു പോകാനോ കൊണ്ടുവരാനോ പാടില്ലെന്നും, സുരക്ഷ കണക്കിലെടുത്ത് ജനങ്ങള്‍ തുടര്‍ന്നും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി പഞ്ചായത്തിൽ മാർക്കറ്റ് കോംപ്ലക്സ് നിർമ്മിക്കാൻ പദ്ധതി തയാറാവുന്നു

0
കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്തിൽ 25 കോടി ചെലവിൽ മാർക്കറ്റ്...

1971 ലെ ഇന്ദിരാഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ല- കോണ്‍ഗ്രസ് എം.പി ശശി തരൂര്‍

0
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയ സാഹചര്യത്തെ 1971 ലെ ഇന്ദിരാ...

സുവോളജി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം നടന്നു

0
പത്തനംതിട്ട : ജില്ലയിലെ വി​വി​ധ സ്‌കൂളിൽ നിന്ന് പ്ലസ് വൺ...

പ്രമാടത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട് പത്ത് ദിവസം

0
പ്രമാടം : പ്രമാടത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട് 10- ദിവസമായിട്ടും...