Monday, May 20, 2024 8:15 pm

പത്തനംതിട്ട ജില്ലയില്‍ കോവിഡ് സാന്നിധ്യം കണ്ടുപിടിച്ച റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആനന്ദിനെ കൊറോണ തൊട്ടില്ല ; പരിശോധനാ ഫലം നെഗറ്റീവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് സ്ഥിരീകരണത്തില്‍ നിര്‍ണായക പങ്കു വഹിച്ച റാന്നി താലൂക്ക് ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ. എസ്.ആനന്ദിന്റെ പരിശോധനാ ഫലം നെഗറ്റീവ്. കോവിഡ് രോഗബാധിതരെ പരിശോധിച്ചതിനാല്‍ മുന്‍കരുതലായി വീട്ടില്‍ ഐസലേഷനില്‍ കഴിഞ്ഞ ഡോക്ടറുടെ പരിശോധനാഫലം ഇന്നലെയാണു വന്നത്. ജില്ലയില്‍ ആദ്യമായി കോവിഡ് 19 ബാധിച്ച റാന്നി ഐത്തല സ്വദേശികള്‍ പനിക്ക് ചികിത്സ തേടി താലൂക്ക് ആശുപത്രിയിലെ ഒപി വിഭാഗത്തില്‍ ആനന്ദിനെയാണു കണ്ടത്. രോഗലക്ഷണങ്ങള്‍ കണ്ട് കോവിഡാകാമെന്ന സംശയം ഉന്നയിച്ചത് ആനന്ദാണ്.

സഹോദരന്‍ ഇറ്റലിയില്‍ നിന്ന് വന്നിട്ടുണ്ടെന്നും അവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായും അവര്‍ പറഞ്ഞപ്പോള്‍ ആനന്ദ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എം.ശംഭുവിനെ വിവരമറിയിച്ചു. മുഖാവരണവും കയ്യുറയും ധരിച്ചാണ് പിന്നീട് പരിശോധന പൂര്‍ത്തിയാക്കിയത്. ഡോ. ശം‌ഭുവാണ് മക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെയും ഡിഎംഒയെയും വിവരം അറിയിച്ചത്. അവരാണ് ഐത്തലയിലെ വീട്ടില്‍ എത്തി ഇറ്റലിയില്‍നിന്നു വന്നവര്‍ ഉള്‍പ്പെടെ 5 പേരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. ഡോ. ആനന്ദ് നിരീക്ഷണം നടത്തിയില്ലായിരുന്നെങ്കില്‍ രോഗം നിര്‍ണയം വൈകുകയും വ്യാപനം വര്‍ധിക്കുകയും ചെയ്യുമായിരുന്നു.

ഏ​​ഴി​​നു രാ​​ത്രി ഐ​​ത്ത​​ല​​യി​​ലെ കു​​ടും​​ബ​​ത്തി​​ന് കോ​​വി​​ഡ് 19 സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ ഡോ. ​​ആ​​ന​​ന്ദും നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി. ഡോ​​ക്ട​​റു​​ടെ സ്ര​​വം പ​​രി​​ശോ​​ധി​​ച്ച്‌ വൈ​​റ​​സ് ബാ​​ധ​​യി​​ല്ലെ​​ന്ന് ഉ​​റ​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. തി​​രു​​വ​​ല്ല താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​ക്കു സ​​മീ​​പം അ​​മ്പല​​ത്തി​​ങ്ക​​ല്‍ കു​​ടും​​ബ​​ത്തി​​ലെ അം​​ഗ​​മാ​​ണ് ഡോ. ​​ആ​​ന​​ന്ദ്. ക​​ഴി​​ഞ്ഞ മൂ​​ന്നു​​വ​​ര്‍​​ഷ​​മാ​​യി റാ​​ന്നി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലാ​​ണ് ജോ​​ലി നോ​​ക്കു​​ന്ന​​ത്. മന്ത്രി കെ.കെ.ശൈലജയും രാജു എബ്രഹാം എംഎല്‍എയും ഡോ. ആനന്ദിനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചു. ഇതിനു പുറമേ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇബ്രാഹിം റെയ്‌സിയുടെ മരണം ; ഇന്ത്യയില്‍ നാളെ ദു:ഖാചരണം

0
ഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ വിയോഗത്തില്‍...

കോന്നിയിൽ സ്‌കൂൾ ബസുകളുടെ ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസുകൾ 25 ന്

0
കോന്നി : കോന്നി സബ് ആർ റ്റി ഓ ഓഫീസിന്റെ പരിധിയിൽ...

അയിരൂർ മൂക്കന്നൂരിൽ ഉണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു

0
റാന്നി: അയിരൂർ മൂക്കന്നൂരിൽ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പ്രതി ടൈൽ...

കനത്ത മഴ ; തൃശൂര്‍ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു

0
തൃശൂര്‍ : ശക്തമായ മഴയില്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ക്ക്...