ബെയ്ജിംഗ്: ചൈനയ്ക്ക് ഇരുട്ടടിയായി കൊറോണയ്ക്കു പിന്നാലെ പക്ഷിപ്പനിയും പടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 7,850 കോഴികള്‍ ഉള്ള പൗള്‍ട്രി ഫാമിലാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. 4,500ലേറെ കോഴികള്‍ ചത്തിട്ടുണ്ടെന്നും ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിടുന്നതെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചുകൊണ്ട് ആരോഗ്യവകുപ്പ് അറിയിപ്പ് പുറപ്പെടുവിച്ചു. എച്ച്5എന്‍1 വൈറസാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് പക്ഷിപ്പനി സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കൊറോണ ബാധയേത്തുടര്‍ന്ന് നില്‍ക്കള്ളി ഇല്ലാതെ നില്‍ക്കുന്ന ചൈനക്കാരെ ഭീതിയിലാഴ്ത്തുകയാണ് പക്ഷിപ്പനി. എന്നാല്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലെന്നാണ് വിവരം.