തൃശൂര്‍: കേരളത്തില്‍ സ്ഥിരീകരിച്ച പക്ഷിപ്പനി മനുഷ്യനിലേക്ക് പടരുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് വെറ്ററിനറി സര്‍വകലാശാലാ വിദഗ്ധര്‍. 144 ഇനം പക്ഷിപ്പനി വൈറസുകള്‍ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വീര്യം കുറഞ്ഞ ഇനമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്ന എച്ച്5എന്‍8. നിലവില്‍ മനുഷ്യരിലേക്കു പടരുന്ന സ്വഭാവമില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി.
എന്നാല്‍ പന്നികളിലൂടെയോ മറ്റോ പില്‍ക്കാലത്ത് വൈറസിനു രൂപമാറ്റം സംഭവിച്ചു മനുഷ്യനിലേക്ക് പടരാനുള്ള വിദൂര സാധ്യത ഒഴിവാക്കാനാണ് താറാവുകളെയും കോഴികളെയും കൊന്നൊടുക്കി മുന്‍കരുതല്‍ സ്വീകരിക്കാനുള്ള നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്നു മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയിലെ മൈക്രോബയോളജി അസോഷ്യേറ്റ് പ്രഫസര്‍ ഡോ. പി എം പ്രിയ വ്യക്തമാക്കി.