കോഴിക്കോട് അധികമായി രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ അധികമായി രണ്ട് സീറ്റുകള്‍ വാങ്ങണമെന്ന് മുസ്‍ലിം ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. വടകര, പേരാമ്പ്ര, ബേപ്പൂർ സീറ്റുകളില്‍ ഏതെങ്കിലും രണ്ട് സീറ്റുകള്‍ വേണമെന്നാണ് നിലപാട്.

കഴിഞ്ഞ തവണ മത്സരിച്ച ബാലുശ്ശേരിക്ക് പകരം മുമ്പുണ്ടായിരുന്ന കുന്ദമംഗലം തിരികെ വാങ്ങണമെന്നും സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി എത്തിയ കെപിഎ മജീദിനോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം കേള്‍ക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും, അബ്ദുറഹ്മാന്‍ രണ്ടത്താണിയുമാണ് കോഴിക്കോട് എത്തിയത്.

വടകര, പേരാമ്പ്ര, ബേപ്പൂർ സീറ്റുകളില്‍ രണ്ടെണ്ണം ചോദിച്ച് വാങ്ങണമെന്ന നിലപാട് സംസ്ഥാന നേതൃത്വത്തിന് മുമ്പില്‍ ജില്ലാ കമ്മിറ്റി വെച്ചു. കഴിഞ്ഞ തവണ മത്സരിച്ച ബാലുശ്ശേരി ഇത്തവണ വേണ്ടന്നായിരുന്നു മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം. ഇതോടെയാണ് കുന്ദമംഗലം വാങ്ങണമെന്ന തീരുമാനത്തിലേക്ക് നേതാക്കളെത്തിയത്. അധികമായി കിട്ടുന്ന സീറ്റില്‍ യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം യൂത്ത് ലീഗ് -എംഎസ്എഫ് നേതാക്കള്‍ നേതൃത്വത്തിന് മുമ്പില്‍ വെച്ചു. ജില്ലാ കമ്മിറ്റിയുടെ വികാരത്തിനൊപ്പം നില്‍ക്കാമെന്ന മറുപടിയാണ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച നേതാക്കളെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...