കൊല്ലം: ശാസ്താംകോട്ടയില്‍ ലോക്ഡൗണ്‍ ലംഘിച്ച് പിറന്നാളാഘോഷം സംഘടിപ്പിച്ചത് അന്വേഷിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. സംഭവത്തില്‍ പത്തനംതിട്ട സ്വദേശി ഷഫറുദീന്‍, ശാസ്താംകോട്ടക്കാരായ അഫ്സല്‍, ഫൈസല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട സ്വദേശി ആഘോഷത്തില്‍ പങ്കെടുത്തോ എന്ന് അന്വേഷിക്കാനാണ് ശൂരനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ എത്തിയത്. കൊറോണ വൈറസ് വ്യാപനത്തില്‍ ഏറെ ജാഗ്രതയില്‍ ഇരിക്കുന്ന ജില്ലയാണ് പത്തനംതിട്ട. ഇന്ത്യയിലെ പത്ത് കൊറോണ ഹോട്ട് സ്പോട്ടുകളില്‍ ഒന്നുകൂടിയാണ് ഇത്. ജില്ലയില്‍ നിന്ന് പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തിയെന്ന് അറിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അന്വേഷിക്കാന്‍ എത്തിയത്. എന്നാല്‍ സ്ഥലത്തെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു എന്നുപറയുന്നു.