ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സൗകര്യമൊരുക്കി ഇലവുംതിട്ട ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലവുംതിട്ട അയത്തില്‍ ഭാഗത്തുള്ള 21 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരുക്കി മാതൃകയാകുകയാണ് ഇലവുംതിട്ട ജനമൈത്രി പോലീസ്.  ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ ഭക്ഷണത്തിന് ദൈര്‍ലഭ്യം നേരിടുന്നതായി ഇവിടുത്തെ പോലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞത് പായിപ്പാട് സംഭവത്തിനും മുന്‍പാണ്. അന്നുതന്നെ പോലീസ് ഉദ്യോഗസ്ഥരും ജനമൈത്രി സമിതി അംഗങ്ങളും സ്വന്തം കൈയില്‍ നിന്നു പണമിട്ട്  നൂറു കിലോ അരിയും, തുമരപരിപ്പ്, സവാള ഉള്‍പ്പെടെയുള്ള ഒരുമാസത്തെ സാധനങ്ങളും ഇവരുടെ ക്യാമ്പില്‍ എത്തിച്ചു നല്‍കി.

സ്ത്രീകളും കുട്ടികളും അടക്കം  21 പേരാണ് ഇവിടെയുള്ളത്. ഇലവുംതിട്ട ജനമൈത്രി പോലീസ് എസ്.ഐ ടി.പി ശശികുമാറിന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും ഈ ക്യാമ്പില്‍  വിസിറ്റും നടത്തിവരുന്നുണ്ട് . കോവിഡ് 19 ബാധ സംബന്ധിച്ച വാര്‍ത്തകളും മറ്റും അറിയാനായി ടി.വിയും കേബിള്‍ കണക്ഷനും സി.ഐ വിനോദ് കൃഷ്ണന്റെ നേതൃത്വത്തില്‍ ഒരുക്കി നല്‍കിയിട്ടുണ്ട് ഇവിടെ. കേരള ഭക്ഷണം ഇഷ്ടമുള്ള ഇവരില്‍ ചിലര്‍ക്ക് കമ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം ലഭ്യമാക്കുന്നുണ്ട്.
കോണ്‍ട്രാക്ടറന്‍മാരില്ലാത്ത ഇവരുടെ വാടകയുടെ കാര്യത്തിലും പോലീസുകാര്‍ എത്തി ബില്‍ഡിംഗ് ഉടമയുമായി സംസാരിച്ച് ഒരുമാസത്തെ മാസവാടകയും ഒഴിവാക്കിക്കൊടുത്തതായി ജനമൈത്രി സിവില്‍ പോലീസ് ഓഫീസര്‍ അന്‍വര്‍ ഷാ പറഞ്ഞു. രോഗലക്ഷണമുള്ള ആരും തന്നെ ക്യാമ്പില്‍ ഇല്ല. ഇവര്‍ക്കായി മെഡിക്കല്‍ ചെക്കപ്പും നടത്തിക്കഴിഞ്ഞു. എസ്.ഐ ടി.പി ശശികുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ്.അന്‍വര്‍ഷാ, ആര്‍. പ്രശാന്ത്, സുധീഷ് ഉപേന്ദ്രന്‍, ജനമൈത്രി സമിതി അംഗങ്ങളായ പ്രഭാഷ് ചന്ദ്രന്‍, അനില്‍ കുമാര്‍, വേണു എന്നിവരാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...

വ്യാജ മോർഫ് ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി അന്ന രാജൻ

0
കൊച്ചി : മലയാള സിനിമയിലെ പ്രിയതാരം അന്ന രാജന് നേരെ...