ഏപ്രില്‍ മാസത്തെ സര്‍വീസ്, ഫാമിലി പെന്‍ഷന്‍ വിതരണം തുടങ്ങി ; പത്തനംതിട്ട ജില്ലയില്‍ ആദ്യദിനം 1576 പേര്‍ പെന്‍ഷന്‍ കൈപ്പറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 രോഗവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തി ട്രഷറികളില്‍ കൂടിയുള്ള ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ആരംഭിച്ചു. ആദ്യദിനം പെന്‍ഷന്‍ വാങ്ങാന്‍ പൊതുവെ തിരക്ക് കുറവായിരുന്നു.
ഫയര്‍ ആന്‍ഡ് റസ്‌ക്യൂ/ആരോഗ്യം എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ ബുധനാഴ്ച എല്ലാ ട്രഷറികളും, പരിസരവും അണുവിമുക്തമാക്കിയിരുന്നു.

ജീവനക്കാരുടെയും, പെന്‍ഷന്‍കാരുടെയും പൂര്‍ണ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലയിലെ 11 ട്രഷറികളിലും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കൈകള്‍ കഴുകി ശുദ്ധമാക്കാനുള്ള വാഷ്ബെയിസിന്‍, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, ശാരീരിക അകലം പാലിച്ചുള്ള ഇരിപ്പിടങ്ങള്‍ എന്നിവ ട്രഷറികളില്‍ ഒരുക്കിയിരുന്നു. പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ ടെല്ലര്‍ കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പോലീസും ആരോഗ്യ-സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും എല്ലാ ട്രഷറികളിലും എത്തിയിരുന്നു. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പരിസര ശുചീകരണം നടത്തിയിരുന്നു.

ബാങ്കുകള്‍ക്ക് മുന്‍കൂട്ടി കത്ത് നല്‍കി പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ പണം ട്രഷറിയില്‍ കരുതിയിരുന്നു. സുരക്ഷയുടെ ഭാഗമായി വിവിധ വകുപ്പുതല പ്രവര്‍ത്തനങ്ങളുടെ ഏകോപനം ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തില്‍ റവന്യൂവകുപ്പ് നിര്‍വഹിച്ചു. തിരുവല്ല, കുമ്പനാട് തുടങ്ങിയ സബ് ട്രഷറികള്‍ സന്ദര്‍ശിച്ച് സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി. വീണാജോര്‍ജ് എംഎല്‍എ ജില്ലാ ട്രഷറിയും സബ് ട്രഷറിയും സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍ പെന്‍ഷന്‍കാരില്‍ നിന്നും ലഭിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കുകള്‍ എംഎല്‍എ ട്രഷറി ഓഫീസര്‍ക്ക് കൈമാറി. കോന്നി സബ് ട്രഷറിയില്‍ കെ.യു.ജനീഷ്‌കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി.

ജില്ലയിലെ 181 ട്രഷറി ജീവനക്കാരില്‍ 148 പേരും പൊതുവാഹനഗതാഗതം ഇല്ലാതിരുന്ന സാഹചര്യത്തിലും ഓഫീസില്‍ ഹാജരായിരുന്നു. ജോലിക്ക് എത്തിച്ചേര്‍ന്ന മുഴുവന്‍ ജീവനക്കാരെയും എംഎല്‍എമാര്‍ പ്രത്യേകം അഭിനന്ദിച്ചു. അവസാനം ലഭിച്ച കണക്കുകള്‍പ്രകാരം ജില്ലയില്‍ ആദ്യദിനം 1576 പേര്‍ പെന്‍ഷന്‍ കൈപ്പറ്റിയതായി ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് സുഗമമായ പെന്‍ഷന്‍ വിതരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...