മുത്തൂറ്റ് ഗ്രൂപ്പ് ഒരു ലോഡ് അവശ്യസാധങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നിലനില്‍ക്കെ ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായം എത്തിക്കുന്നതിന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രമഫലമായി മുത്തൂറ്റ് ഗ്രൂപ്പ് സഹായവുമായി കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് ഒരു ലോഡ് അവശ്യ സാധനങ്ങള്‍ കൈമാറി.

ലോക് ഡൗണ്‍ കാരണം തൊഴില്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന അതിഥി തൊഴിലാളികളുടെ അടിയന്തിര സാഹചര്യം ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാമിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റാണ് സഹായവുമായി എത്തിയത്.

3000 കിലോ സവാള, 3000 കിലോ ഉരുളക്കിഴങ്, 900 കിലോ പാം ഓയില്‍, 75 കിലോ മുളകുപൊടി, 10 കിലോ മല്ലിപൊടി എന്നി ഭക്ഷ്യധാന്യങ്ങളാണ് ആദ്യഘട്ടമായി ജില്ലാ ആസ്ഥാനത്തെത്തിച്ചത്. പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ മിഥിലേഷ് മുരളി, പത്തനംതിട്ട മുത്തൂറ്റ് ഫൈനാന്‍സ് ചീഫ് മാനേജര്‍ ലിഷ മാത്യൂസ് എന്നിവരാണ് മുത്തൂറ്റ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സാധനങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്. കൈമാറുന്ന ചടങ്ങില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ഡി.എം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, കൊറോണ നോഡല്‍ ഓഫീസര്‍ വി.എസ് വിജയകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ രമാദേവി, ജനറല്‍ എസ്‌റ്റെന്‍ഷന്‍ ഓഫീസര്‍ അംബിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് അധികൃതര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...