കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ജില്ലയില്‍ ഉച്ചഭക്ഷണം നല്‍കിയത് 39710 പേര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഏപ്രില്‍ ഒന്നു വരെ ജില്ലയില്‍ ഉച്ചഭക്ഷണം ലഭിച്ചത് 39,710 പേര്‍ക്ക്. ജില്ലയില്‍ നാല് മുനിസിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലുമായി 62 കമ്മ്യൂണിറ്റി കിച്ചണുകളാണുള്ളത്. കുടുംബശ്രീ ജില്ലാ മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ നടന്നുന്നത്.
അഗതികള്‍, ഭിക്ഷാടകര്‍, കിടപ്പുരോഗികള്‍, നിര്‍ധനര്‍ എന്നിവര്‍ക്ക് സൗജന്യമായിട്ടാണ് ഭക്ഷണം നല്‍കിവരുന്നത്. ജില്ലയില്‍ 7247 പേര്‍ക്കാണ് സൗജന്യ ഭക്ഷണം ലഭ്യമാക്കിയത്. ഇതില്‍പെടാത്ത ആളുകളില്‍ നിന്ന് കമ്മ്യൂണിറ്റി കിച്ചണുകളില്‍ നേരിട്ടെത്തി ഭക്ഷണം മേടിക്കുന്നവര്‍ക്ക് 20 രൂപയും വീടുകളില്‍ എത്തിക്കുന്നതിന് 25 രൂപയുമാണ് ഈടാക്കുന്നത്. സസ്യാഹാരമാണ് ഇപ്പോള്‍ കിച്ചണുകളില്‍ നിന്നും നല്‍ക്കുന്നത്. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, സി.ഡി.എസ് അംഗം, കുടുംബശ്രീ ജില്ലാ മിഷന്‍ അംഗങ്ങള്‍ എന്നിവരടങ്ങുന്ന ഏഴംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കാണ് കമ്യൂണിറ്റി കിച്ചണുകളുടെ ചുമതല. ഒരു കിച്ചണില്‍ മൂന്നു മുതല്‍ അഞ്ച് വരെ കുടുംബശ്രീ അംഗങ്ങളാണ് ഭക്ഷണമൊരുക്കുന്നത്. ഉച്ചയൂണിന് പുറമെ പ്രഭാത ഭക്ഷണവും അത്താഴവും പ്രാദേശിക നിരക്കില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി നല്‍കും.

ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ആവശ്യമായ പച്ചക്കറികള്‍ കുടുംബശ്രീ ജെ.എല്‍.ജി കൂട്ടായ്മകളുടെ കൃഷിയിടത്തില്‍ നിന്നും കൃഷി വകുപ്പില്‍ നിന്നുമാണ് എത്തിക്കുന്നത്. ഇതിനുപുറമെ കുടുംബശ്രീ അംഗങ്ങളുടെ വീട്ടുവളപ്പിലുണ്ടാകുന്ന പച്ചക്കറികളും കമ്യൂണിറ്റി കിച്ചണുകളില്‍ എത്തിക്കുന്നു. സപ്ലൈകോ വഴി 10 രൂപാ 90 പൈസ നിരക്കില്‍ അരിയും ലഭിക്കുന്നുണ്ട്. ജില്ലയില്‍ അടൂര്‍ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കമ്യൂണിറ്റി കിച്ചണുകള്‍ വഴി ഉച്ചഭക്ഷണം നല്‍കിയത്. 9750 പേര്‍ക്കാണു ഭക്ഷണം നല്‍കിയത്. ഗ്രാമപഞ്ചായത്തുകളില്‍ 1875 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കി കടമ്പനാട് പഞ്ചായത്താണ് മുന്നില്‍ നില്‍ക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...