ചെന്നൈ: വടിവാള്‍ ഉപയോഗിച്ച് ജന്മദിന കേക്ക് മുറിച്ചു. ആറു യുവാക്കള്‍ അറസ്റ്റില്‍. സുനില്‍ (19), നവീന്‍ കുമാര്‍ (19), അപ്പു (18), ദിനേശ് (19), രാജേഷ് (18), കാര്‍ത്തിക് അഥവാ ബീഡി എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ കണ്ണകി നഗറിലാണ് സംഭവം നടന്നത്.
ഹൗസിങ് ബോര്‍ഡ് ക്വോര്‍ട്ടേഴ്സില്‍ സുനിലിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം. ജന്മദിന കേക്ക് വടിവാള്‍ ഉപയോഗിച്ച് മുറിക്കുകയായിരുന്നു ചെയ്തത് . വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.