നായാട്ടു സംഘത്തിലെ രണ്ടുപേര്‍ക്ക് അബദ്ധത്തില്‍ വെടിയേറ്റു ; ഒരാളുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : നായാട്ടിന് പോകവേ അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിയുതിര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. വെണ്ണിയായി സ്വദേശികളായ മുകേഷിനും സന്തോഷിനുമാണ് പരിക്കേറ്റത്. മുകേഷിന്റെ നെഞ്ചിലാണ് വെടിയേറ്റത്. മുകേഷിന്റെ നില ഗുരുതരമായതിനാല്‍ തൊടുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സന്തോഷിന്റെ കഴുത്തിലാണ് വെടിയേറ്റത്.

ഇന്ന് പുലര്‍ച്ചെ 5.15ഓടെയാണ് ഇടുക്കി കരിമണ്ണൂര്‍ മലയില്‍തറയിലാണ് സംഭവം. നാല് മണിയോടെയാണ് അഞ്ചംഗ സംഘം നായാട്ടിനായി കാട്ടിലേക്ക് പോയത്. മൃഗങ്ങളെ നിരീക്ഷിച്ചുകൊണ്ട് നടക്കവേ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഒളിവില്‍ പോയി. ഇവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. തോക്കിന് ലൈസന്‍സ് ഉണ്ടോയെന്ന വിവരം അറിവായിട്ടില്ല. ഇവര്‍ സ്ഥിരം നായാട്ടുകാരാണെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. കൂടുതല്‍ അന്വേഷണം തുടരുകയാണ്. കരിമണ്ണൂര്‍ പോലീസ് കേസ്സെടുത്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിയറ്റ്നാം ബോട്ട് അപകടം : മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്

0
കൊല്ലം: വിയറ്റ്‌നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്,...

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ. ട്രസ്റ്റിൽ...

‘ഇറാനിലെ ഊർജ പ്ലാന്റുകളും പാലങ്ങളും തകർക്കും, മതിയെന്ന് ഞാൻ പറയുന്നത് വരെ യുദ്ധം തുടരും’...

0
വാഷിങ്ടൺ : ഇറാനുമായി ധാരണയിൽ എത്തിയില്ലെങ്കിൽ‌, അടുത്ത ആഴ്ച മുതൽ യുഎസ്...

സ്വന്തം കറൻസിയും പതാകയും ദേശീയഗാനവും ; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ...