സ്വർണ ഹാൾമാർക്കിംഗിൽ വിപ്ലവകരമായ മാറ്റം ; എച്ച് യു ഐ ഡി പരിഷ്‌കാരത്തിൽ വ്യാപാരികൾ ആശങ്കയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യത്തെ സ്വർണ വിപണിയിലും ഹാൾമാർക്കിംഗ് രംഗത്തും സുതാര്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നു. ജൂൺ 8 തിങ്കളാഴ്ച മുതൽ ഹാൾമാർക്ക് ചെയ്യുന്ന ഓരോ സ്വർണാഭരണത്തിന്റെയും ചിത്രവും കൃത്യമായ തൂക്കവും ബി.ഐ.എസ് പോർട്ടലിൽ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. വ്യാജ ഹാൾമാർക്കിംഗും തട്ടിപ്പുകളും പൂർണമായി തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ സുപ്രധാന നീക്കം. നിലവിൽ ‘ബി.ഐ.എസ് കെയർ’ (BIS Care) ആപ്പിൽ ആറക്ക എച്ച്.യു.ഐ.ഡി (HUID) നമ്പർ പരിശോധിച്ചാൽ ജ്വല്ലറിയുടെ വിവരങ്ങളും ആഭരണത്തിന്റെ ഇനവും പരിശുദ്ധിയും മാത്രമാണ് ലഭ്യമായിരുന്നത്. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, ഉപഭോക്താക്കൾക്ക് തങ്ങൾ വാങ്ങുന്ന ആഭരണത്തിന്റെ യഥാർത്ഥ ചിത്രവും തൂക്കവും ആപ്പിലൂടെ നേരിട്ട് ഒത്തുനോക്കി ബോധ്യപ്പെടാനാകും.

പരിഷ്‌കാരങ്ങളുടെ രണ്ടാം ഘട്ടമെന്നോണം ജൂൺ 15 മുതൽ ‘മൈക്രോബാലൻസ് ഓട്ടോമാറ്റിക് ഇന്റഗ്രേഷൻ’ സംവിധാനം കർശനമാക്കും. ഇതോടെ ആഭരണങ്ങളുടെ ഡിസൈനൊപ്പം ഒരു മില്ലിഗ്രാം വരെയുള്ള കൃത്യമായ തൂക്കവും ഡിജിറ്റലായി രേഖപ്പെടുത്താൻ സാധിക്കും. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 25 ഹാൾമാർക്കിംഗ് കേന്ദ്രങ്ങളിലാണ് പൈലറ്റ് അടിസ്ഥാനത്തിൽ ഈ പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ, ഒരു ആഭരണത്തിന്റെ എച്ച്.യു.ഐ.ഡി കോഡ് വ്യാജമായി നിർമ്മിച്ച് മറ്റൊരു ആഭരണത്തിനായി ഉപയോഗിക്കുന്നത് പൂർണമായും തടയാനാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...