തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചാലക്കുഴിയില്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ‘ബിസ്‌ക്കറ്റ് വണ്ടി’ യാത്ര പുറപ്പെട്ടു. കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ കാലത്ത് വാര്‍ഡിലെ 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായാണ് വാര്‍ഡ് മെമ്പര്‍ റിക്കു മോനി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ബിസ്‌ക്കറ്റ് വണ്ടി എന്ന ആശയത്തിന് ആരംഭം കുറിച്ചത്.
ബിസ്‌ക്കറ്റ് വണ്ടിയുടെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത് ആദ്യ ബിസ്‌ക്കറ്റ് വിതരണോദ്ഘാടനം അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് അഡ്വ.ആര്‍.സനല്‍ കുമാര്‍ നിര്‍വഹിച്ചു. ഒരു കുട്ടിക്ക് രണ്ട് പാക്കറ്റ് ബിസ്‌ക്കറ്റ് വീതമാണ് നല്‍കി വരുന്നത്. ലോക്ക്ഡൗണ്‍ കാലയളവ് കഴിയും വരെ കുട്ടികള്‍ക്ക് ഈ സേവനം ലഭ്യമാക്കുമെന്നും വാര്‍ഡ് മെമ്പര്‍ റിക്കു മോനി വര്‍ഗീസ് പറഞ്ഞു.