കര്‍ഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ : ഭവനങ്ങളിൽ ഐക്യദാർഢ്യം സംഘടിപ്പിക്കും : എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സംയുക്ത കിസാന്‍ മോര്‍ച്ച(എസ്‌കെഎം)യുടെ നേത്രുത്വത്തില്‍ മേയ് 26 – ബുധനാഴ്ച രാജ്യവ്യാപകമായി  ‘ജനാധിപത്യത്തിനായുള്ള കറുത്ത ദിനം’ എന്ന പേരില്‍ പ്രക്ഷോഭ ദിവസമായി ആചരിക്കുകയാണ്. ഈ പ്രതിഷേധ സമരത്തിന് എസ്.ഡി.പി.ഐയുടെ പൂര്‍ണ പിന്തുണ നല്‍കുമെന്ന്  ജില്ല പ്രസിഡന്റ് അൻസാരി ഏനാത്ത് പറഞ്ഞു.

ദേശീയ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അന്ന് വീടുകളിലും പ്രദേശങ്ങളിലും കറുത്ത പതാകകളുള്ള പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുമെന്നും കര്‍ഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതച്ചെലവില്‍ രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റ് കമ്പനികളെ സഹായിക്കുന്നതില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തിരക്കിലാണ്. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നും മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്പി) ന് നിയമപരമായ അവകാശം നല്‍കണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ കഴിഞ്ഞ ആറുമാസമായി പ്രക്ഷോഭം നടത്തുന്നത്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് പ്രക്ഷോഭത്തില്‍ അഞ്ഞൂറിലധികം കര്‍ഷകര്‍ മരിച്ചിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും അംഗീകരിക്കാനും ബിജെപി സര്‍ക്കാര്‍ തയ്യാറായില്ല.

കര്‍ഷകരോട് ബി.ജെ.പി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയും കര്‍ഷക നേതാക്കളോടുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ സ്വീകരിക്കുന്ന കടുപ്പമേറിയതും തന്ത്രപരവുമായ നിലപാടുകളും നയങ്ങളും തന്ത്രങ്ങളും കളിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തെയും ഭരണത്തെയും ഗുരുതരമായി ബാധിക്കും. കര്‍ഷകര്‍ മാനവരാശിയുടെ നട്ടെല്ലായതിനാല്‍ അവരുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കര്‍ഷക പ്രക്ഷോഭത്തോടുള്ള അഹങ്കാരവും വഞ്ചനയും സംബന്ധിച്ച ബിജെപിയുടെ മനോഭാവം അങ്ങേയറ്റം അപലപനീയമാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിറവേറ്റുന്നില്ലെങ്കില്‍ രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അൻസാരി ഏനാത്ത് മുന്നറിയിപ്പ് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....