പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനു ശേഷം റോയിയും പ്രഭയും പോലീസില്‍ കീഴടങ്ങിയത് പത്തനംതിട്ടയിലെത്തി മെത്രാന്റെ അനുഗ്രഹവും വാങ്ങി. രഹസ്യ വാഹനത്തിലെ കോടികള്‍ കീഴടങ്ങുന്നതിന് മുമ്പ് എവിടെയോ ഒളിപ്പിച്ചുവെന്നും ആരോപണം.
മക്കള്‍ രണ്ടുപേര്‍ രഹസ്യമായി ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് ഡല്‍ഹി എയര്‍ പോര്‍ട്ടില്‍ പിടിയിലാകുന്നത്. ഇതോടെ റോയിയുടെയും കുടുംബത്തിന്റെയും രക്ഷപെടല്‍ ശ്രമം പാളി. തുടര്‍ന്ന് റോയിയും ഭാര്യ പ്രഭയും പോലീസില്‍ കീഴടങ്ങാന്‍ തീരുമാനിച്ചു. രണ്ടാഴ്ചയിലേറെ ഒളിവില്‍ താമസിച്ച തിരുവല്ല ഇടിഞ്ഞില്ലത്തെ ലോഡ്ജ് മുറിയില്‍ നിന്നും മുന്‍കൂട്ടി തയ്യാര്‍ ചെയ്ത കാറില്‍ കയറി നേരെ പത്തനംതിട്ടക്ക് വെച്ചുപിടിച്ചു. ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മക്കള്‍ പത്തനംതിട്ട എസ്.പി ഓഫീസില്‍ വൈകുന്നേരം 05:30 ന് എത്തുമെന്ന കണക്കുകൂട്ടലില്‍ ഇവരും അതേ സമയം കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
വരുന്ന വഴി പത്തനംതിട്ട അരമനയില്‍ കയറാനും ഇവര്‍ മറന്നില്ല. മെത്രാന്റെ മുമ്പില്‍ കുമ്പസാരിച്ച് അനുഗ്രഹവും വാങ്ങിയാണ് പത്തനംതിട്ട എസ്.പി സൈമണിന്റെ മുമ്പില്‍ ഇവര്‍ കീഴടങ്ങിയത്. പത്തനംതിട്ട അരമനയില്‍ കയറിയതില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് ചില വൈദികരും പറയുന്നു. വസ്തു വിറ്റത് ഉള്‍പ്പെടെ കോടികള്‍ റോയിയുടെ കയ്യില്‍ ഉണ്ടായിരുന്നെന്നും പോലീസില്‍ കീഴടങ്ങുന്നതിന് മുമ്പ് ഇത് റോയിയും പ്രഭയും ആരെയോ ഏല്‍പ്പിച്ചുവെന്നും സംശയമുണ്ട്. അരമനയില്‍ സി.സി.ടി.വി ക്യാമറ ഇല്ല, എന്നാല്‍ സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകുമെന്നും ഇവര്‍ പറയുന്നു.