ചങ്ങനാശ്ശേരി : കെ – റെയില്‍ സില്‍വര്‍ ലൈന്‍ ജനങ്ങളെ കീറിമുറിക്കുന്ന പദ്ധതിയാണെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. പദ്ധതി ഒരുപാട് ജീവിതങ്ങളെ ബാധിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം നടത്തണം. ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചുമതല സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ ശക്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതല്ല. ജനകീയ വികാരം സര്‍ക്കാര്‍ മനസിലാക്കണം. പദ്ധതിയെ കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായിട്ടില്ല. സ്ത്രീകളും കുട്ടികളും കൂട്ടമായി പ്രതിഷേധത്തിനിറങ്ങുന്നു. അവര്‍ വലിയ ഭീതിയിലാണ്. സഭയ്ക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ – റെയില്‍ സില്‍വര്‍ ലൈന്‍ ജനങ്ങളെ കീറിമുറിക്കുന്ന പദ്ധതി : ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം
RECENT NEWS
Advertisment