Sunday, May 4, 2025 6:47 pm

അനധികൃത മണല്‍ഖനനം : മലങ്കര കത്തോലിക്കസഭ ബിഷപ്പിന്റെ ജാമ്യാപേക്ഷ തിരുനല്‍വേലിക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനധികൃതമണല്‍ഖനനം മലങ്കര കത്തോലിക്ക സഭ ബിഷപ്പിന്റെ ജാമ്യാപേക്ഷ തിരുനല്‍വേലിക്കോടതി തള്ളി. പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ് ഉള്‍പ്പടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുനെല്‍വേലി മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. അംബാസമുദ്രത്ത് സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപമുള്ള താമരഭരണി നദിയില്‍ നിന്ന് മണല്‍ കടത്തിയതിനാണ് ബിഷപ്പിനെയും സഭാ വികാരി ജനറലിനെയും നാല് വൈദികരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ്, വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളം, പുരോഹിതന്‍മാരായ ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരെ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തിരുനല്‍വേലി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷത്തിലേറെ പഴക്കമുള്ള കേസില്‍ അന്വേഷണം നടന്നുവരികയായിരുന്നു. നാല്‍പ്പത് വര്‍ഷത്തോളമായി സഭയുടെ ഉടമസ്ഥതയിലുള്ള 300 ഏക്കര്‍ സ്ഥലം അംബാസമുദ്രത്തിലുണ്ട്. ഈ സ്ഥലം കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ് എന്നയാള്‍ക്ക് പാട്ടത്തിന് നല്‍കിയിരുന്നു. ഇവിടെ ക്രഷര്‍ യൂണിറ്റിനും കരിമണല്‍ ഖനനത്തിനും അനുമതി നേടിയ മാനുവല്‍ ജോര്‍ജ് താമരഭരണി നദിയില്‍ നിന്ന് 27,774 ക്യുബിക് മീറ്റര്‍ മണല്‍ കടത്തിയെന്ന് സബ് കളക്ടറുടെ പരിശോധനയില്‍ കണ്ടെത്തി. സ്ഥലത്തിന്റെ ഉടമകള്‍ക്ക് 9.57 കോടി രൂപ ചുമത്തുകയും ചെയ്തു. എന്നാല്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണം പാതിയില്‍ നിലച്ചു.

നാട്ടുകാരുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും പരാതിയെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേസ് കഴിഞ്ഞ വര്‍ഷം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ഇന്നലെ ചോദ്യം ചെയ്യാന്‍ തിരുനെല്‍വേലിയിലേക്ക് വിളിച്ച് വരുത്തിയ ബിഷപ്പിനെയും വൈദികരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ബിഷപ്പും കൂട്ടരും നിരപരാധികളാണെന്നും ഭൂമി പാട്ടത്തിനെടുത്ത മാനുവല്‍ ജോര്‍ജാ ആണ് അനധികൃത ഖനനത്തിന് പിന്നിലെന്ന് മലങ്കര സഭ പത്തനംതിട്ട രൂപത വാര്‍ത്താക്കുറപ്പിറക്കി. മാനുവല്‍ ജോര്‍ജിനെതിരെ നിയമ നടപടി തുടങ്ങിയെന്നും സഭ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

0
പത്തനംതിട്ട : റാന്നി വൈക്കം സന്മാർഗ്ഗദായിനി എൻഎസ്എസ് കരയോഗത്തിന്റ ആഭിമുഖ്യത്തിൽ ലഹരി...

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്താൻ ശ്രമിച്ച വിദ്യാർഥിയെ പിടികൂടി

0
പത്തനംതിട്ട: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ. വ്യാജ...

മുർഷിദാബാദില്‍ നടന്ന സംഘർഷം വർഗീയ കലാപമല്ലെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്

0
കൊല്‍ക്കത്ത: വിവാദ വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തില്‍ പശ്ചിമബംഗാളിലെ മുർഷിദാബാദില്‍ നടന്ന...

വടശേരിക്കരയില്‍ നടക്കുന്ന സി.പി.ഐ റാന്നി മണ്ഡലം സമ്മേളനത്തിന്‍റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു

0
റാന്നി: വടശേരിക്കരയില്‍ നടക്കുന്ന സി.പി.ഐ റാന്നി മണ്ഡലം സമ്മേളനത്തിന്‍റെ വിജയത്തിനായി സംഘാടക...