മഹാരാഷ്ട്രാ സര്‍ക്കാരിന്റെ പുതിയ മദ്യനയം : അനിശ്ചിതകാല നിരാഹാര സമരത്തിന് അണ്ണ ഹസാരെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും വൈന്‍ വില്‍ക്കാനുള്ള മഹാരാഷ്ട്ര സര്‍കാരിന്റെ തീരുമാനത്തിനെതിരെ ഫെബ്രുവരി 14 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. ജനുവരി 27ന് മഹാരാഷ്ട്ര മന്ത്രിസഭ സംസ്ഥാനത്തെ സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും വൈന്‍ വില്‍പന അനുവദിക്കുന്നതിനുള്ള നിര്‍ദേശം പാസാക്കി. ഈ തീരുമാനത്തിനെതിരെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ശനിയാഴ്ച അണ്ണാ ഹസാരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്ത് എഴുതിയിരുന്നു.

സംസ്ഥാന സര്‍കാരിന്റെ പ്രതികരണം ലഭിക്കാത്തതിനാല്‍ അദ്ദേഹം വീണ്ടും കത്തയച്ചിരുന്നു. തീരുമാനം ദൗര്‍ഭാഗ്യകരവും വരും തലമുറയ്ക്ക് അപകടകരവുമാണെന്ന് അണ്ണാ ഹസാരെ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം 1,000 ചതുരശ്ര അടിയോ അതില്‍ കൂടുതലോ വിസ്തീര്‍ണമുള്ളതും മഹാരാഷ്ട്ര ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും സ്റ്റോറുകള്‍ക്കും ‘ഷെല്‍ഫ്-ഇന്‍-ഷോപ്പ്’ രീതി അവലംബിക്കാവുന്നതാണ്. ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപമുള്ള സൂപര്‍മാര്‍കറ്റുകള്‍ക്ക് വൈന്‍ വില്‍ക്കാന്‍ അനുമതിയില്ല. കൂടാതെ നിരോധനം നിലനില്‍ക്കുന്ന ജില്ലകളില്‍ വൈന്‍ വില്‍പന അനുവദിക്കില്ല. വൈന്‍ വില്‍ക്കാനുള്ള ലൈസന്‍സിന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ 5000 രൂപ നല്‍കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...