വാളയാര്‍ : തമിഴ്നാട്ടില്‍ ഞായറാഴ്ച ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഇതോടെ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്നാടിന്റെ പരിശോധനയില്‍ ഇളവ് വരുത്തിയിരിക്കുകയാണ്. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും ആര്‍ടിപിസിആര്‍ രേഖയുമില്ലാതെ തമിഴ്നാട്ടിലേക്ക് പ്രവേശനം നല്‍കിത്തുടങ്ങിയിട്ടുണ്ട് .രണ്ട് വാക്സിനേഷന് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തമിഴ്നാടിലേക്ക് പ്രവേശിക്കാന്‍ ആവശ്യമായിരുന്നു. എന്നാല്‍ ഈ രണ്ട് രേഖകളില്ലെങ്കിലും പ്രവേശനം അനുവദിക്കുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു ; ആര്‍ടിപിസിആര്‍ രേഖയില്ലാതെ ഇനി തമിഴ്നാട്ടിലേക്ക് യാത്രചെയ്യാം
RECENT NEWS
Advertisment