കടുവ ഇറങ്ങിയെന്ന് വ്യാജ വീഡിയോ ; പോലീസ് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : കടുവ ഇറങ്ങിയെന്ന വ്യാജ വീഡിയോയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതലാണ് കടുവ തേക്കിൻ കൂപ്പിലൂടെ നടന്നുപോകുന്ന വിഡിയോയ്ക്ക് വിവിധ വന പ്രദേശങ്ങളുടെ പേര് ചേർത്ത് കടുവ ഇറങ്ങിയെന്ന തലക്കെട്ടോടെ വ്യാജ പ്രചരണം ശക്തമായത്. ശബരിമല വനമേഖലയിലെ തുലാപ്പള്ളി ഇലവുങ്കല്‍ മേഖലയില്‍ കണ്ടതാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പകര്‍ത്തിയതാണെന്നുമാണ് ഒരടികുറുപ്പ്. കഴിഞ്ഞ ദിവസം ചെന്നാപ്പാറ മേഖലയിൽ പുലിയുടെ ആക്രമണ കഥ വ്യാപകമായതിനിടയിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി വ്യാജ വീഡിയോ പ്രചരിക്കുന്നത്.

വണ്ടൻ പതാൽ തേക്കിൻ കൂപ്പിൽ കടുവ എന്ന തലവാചകമടക്കവും സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വിഡിയോ വർഷങ്ങൾക്ക് മുൻപ് ഉള്ളതാണ്. ചെന്നാപ്പാറയിൽ പുലി ഭീതി വിട്ടൊഴിയും മുൻപേ അടുത്ത ഭയം ജനങ്ങളില്‍ സൃഷ്ടിച്ചിരിക്കുകയാണ് ഇതുവഴി. തെറ്റായ വീഡിയോ പ്രചരിക്കുന്നത് സോഷ്യൽ മീഡിയയിൽ വ്യാപകമായതോടെ പോലീസ് രഹസ്യന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...