പത്തനംതിട്ട: പത്തനംതിട്ടയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം. ബിജെപി പ്രവര്‍ത്തകനായ പുറമറ്റം വരിക്കാപ്പള്ളി അശോക് കുമാറി (37) നെ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പരിചയമുള്ള ഒരാള്‍ വന്ന് വിളിച്ചപ്പോള്‍ പുറത്തേക്കുചെന്ന അശോക് കുമാര്‍ സായുധസംഘത്തെക്കണ്ട് തിരിച്ചോടി അടുത്ത വീട്ടില്‍കയറി. അവിടെയെത്തിയവര്‍ തലയില്‍ വെട്ടി. തടയാന്‍ ശ്രമിക്കുന്നതിനിടെ കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റു.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത എട്ടുപേരെ പ്രതികളാക്കി കോയിപ്രം പോലീസ് കേസെടുത്തു. ഇവര്‍ ഡി.വൈ.എഫ്.ഐക്കാരാണെന്ന് ബി.ജെ.പി ആരോപിച്ചു. എസ്.ഐ രാകേഷിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. ഉത്രാടരാത്രിയില്‍ പുറമറ്റം കവലയില്‍ വിശ്വഹിന്ദു പരിഷത്ത് ഇരവിപേരൂര്‍ സെക്രട്ടറി സുരേന്ദ്രനെയും കുടുംബത്തെയും കൈയേറ്റം ചെയ്തിരുന്നു. ഇത് സംബന്ധിച്ച പരാതിയിലും കേസെടുത്തിട്ടുണ്ട്.