പാര്‍ട്ടി വിട്ടുപോയവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ജോസ് കെ മാണിയുടെ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരവും പാര്‍ട്ടി പേരും ചിഹ്നവും ലഭിച്ചതോടെ ശക്തി ഉറപ്പിക്കാനൊരുങ്ങി ജോസ് വിഭാഗം. ഇതിനായി എല്ലാ ജില്ലകളിലും ജോസ് കെ മാണി വിളിച്ച നേതൃയോഗങ്ങള്‍ക്ക് തുടക്കമായി. ആദ്യ ദിവസമായ ഇന്നലെ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കോട്ടയത്താണ് യോഗം ചേര്‍ന്നത്. നിയോജക മണ്ഡലം പ്രസിഡന്റുമാരോട് കൂറുമാറിയവരുടെ പട്ടികയുമായി എത്താനാണ് ജോസ് കെ മാണിയുടെ നിര്‍ദേശം. പട്ടികയനുസരിച്ച്‌ കൂറുമാറിയവര്‍ക്കെല്ലാം നോട്ടീസ് നല്‍കും.

നോട്ടീസ് ഏതു വിധത്തില്‍ തയ്യാറാക്കി നല്‍കണമെന്നത് സംബന്ധിച്ച്‌ പാര്‍ട്ടി നിയമോപദേശം തേടിയിട്ടുണ്ട്. ഇതു ലഭിച്ചാലുടന്‍ നോട്ടീസ് നല്‍കി തുടങ്ങുമെന്നാണ് സൂചന. കോട്ടയത്ത് മറുകണ്ടം ചാടിയവരില്‍ ചിലര്‍ നടപടി ഭയന്ന് തിരികെ വരാന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് ജോസ് പക്ഷത്തെ നേതാക്കളുടെ വാദം. ഇവരുമായി ചര്‍ച്ച നടത്താന്‍ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതി രൂപീകരിച്ചു. തിരികെ എടുത്താല്‍ അതാതു പ്രദേശത്തെ അണികളില്‍ നിന്നും എത്രമാത്രം എതിര്‍പ്പുണ്ടാകുമെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സമിതി പഠിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തിരികെ എടുക്കുന്നത് സംബന്ധിച്ച്‌ തീരുമാനം ഉണ്ടാവുക.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിക്കാന്‍ കഴിയുന്ന വാര്‍ഡുകളുടെ പട്ടികയും പാര്‍ട്ടി യോഗത്തില്‍ തയ്യാറാക്കുന്നുണ്ട്. തര്‍ക്കത്തിന് കാരണമായ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ലെന്നാണ് തീരുമാനം. എന്നാല്‍ ജോസഫ് പക്ഷത്തേക്ക് മാറിയ രണ്ട് അംഗങ്ങള്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടി എടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...