സെക്രട്ടേറിയറ്റിലെ തീപിടിത്തം ; നശിച്ചത് പതിനായിരത്തിലേറെ പേജുകളെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ നശിച്ചത് പതിനായിരത്തിലേറെ പേജുകളെന്ന് പോലീസ്. ഭൂരിഭാഗവും സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെയും ഗസ്റ്റ് ഹൗസ് ബുക്കിങ്ങുകളുടെയും പകര്‍പ്പെന്നും കണ്ടെത്തല്‍. തീപിടിത്തതിന്റെ കാരണം കണ്ടെത്താനുള്ള ഫൊറന്‍സിക് റിപ്പോര്‍ട്ട് വേഗം നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ലാബിന് കത്ത് നല്‍കി.

സെക്രട്ടേറിയറ്റിലെ തീപിടിത്തതില്‍ കാര്യമായ ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന നിഗമനത്തിലേക്കാണ് പോലീസിന്റെയും അന്വേഷണം എത്തുന്നത്. തീപിടിച്ചെങ്കിലും 90 ശതമാനം കടലാസുകളും ഭാഗികമായി മാത്രമാണ് നശിച്ചത്. തീ അണയ്ക്കാന്‍ വെള്ളം ഒഴിച്ചതോടെയും കുറച്ച് കടലാസുകള്‍ക്ക് കേടുപാട് സംഭവിച്ചു.

ദുരന്തനിവാരണ അതോറിറ്റി കമ്മിഷണര്‍ എ. കൗശിഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയും എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലെ പോലീസ് സംഘവും സംയുക്തമായി ഈ കടലാസുകള്‍ സ്കാന്‍ ചെയ്ത് വീണ്ടെടുത്ത് പരിശോധിച്ചു. അതില്‍ നിന്നാണ് പതിനായിരത്തി ഒരുന്നൂറിലേറെ കടലാസുകളാണ് ഭാഗികമായി നശിച്ചതെന്ന് കണ്ടെത്തിയത്.  ഇവയില്‍ അധികവും 2018 മുതലുള്ള സര്‍ക്കാര്‍ വിജ്ഞാപനങ്ങളുടെ പകര്‍പ്പും ഗസ്റ്റ് ഹൗസ് ബുക്കിങ്ങുകളുടെയും വിഐപി യാത്രകളുടെയും രേഖകളെന്നുമാണ് കണ്ടെത്തിയത്. ഇവയെല്ലാം ഇ ഫയലാക്കിയിട്ടുണ്ടോയെന്ന പരിശോധന നടന്ന് വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....