പത്തനംതിട്ടയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ടയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം. ബിജെപി പ്രവര്‍ത്തകനായ പുറമറ്റം വരിക്കാപ്പള്ളി അശോക് കുമാറി (37) നെ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പരിചയമുള്ള ഒരാള്‍ വന്ന് വിളിച്ചപ്പോള്‍ പുറത്തേക്കുചെന്ന അശോക് കുമാര്‍ സായുധസംഘത്തെക്കണ്ട് തിരിച്ചോടി അടുത്ത വീട്ടില്‍കയറി. അവിടെയെത്തിയവര്‍ തലയില്‍ വെട്ടി. തടയാന്‍ ശ്രമിക്കുന്നതിനിടെ കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റു.

തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത എട്ടുപേരെ പ്രതികളാക്കി കോയിപ്രം പോലീസ് കേസെടുത്തു. ഇവര്‍ ഡി.വൈ.എഫ്.ഐക്കാരാണെന്ന് ബി.ജെ.പി ആരോപിച്ചു. എസ്.ഐ രാകേഷിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. ഉത്രാടരാത്രിയില്‍ പുറമറ്റം കവലയില്‍ വിശ്വഹിന്ദു പരിഷത്ത് ഇരവിപേരൂര്‍ സെക്രട്ടറി സുരേന്ദ്രനെയും കുടുംബത്തെയും കൈയേറ്റം ചെയ്തിരുന്നു. ഇത് സംബന്ധിച്ച പരാതിയിലും കേസെടുത്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...