ബിജെപി പ്രവര്‍ത്തകന്റെ വധം ; വെടിവെച്ചത് ബിജെപിക്കാര്‍ തന്നെ : ബംഗാള്‍ പോലിസ്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : സിലിഗുരിയില്‍ നടന്ന ബിജെപി റാലിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റതിനെത്തുടര്‍ന്നാണ് മരിച്ചതെന്നും സേന അത്തരമൊരു ആയുധം ഉപയോഗിക്കുന്നില്ലെന്നും പശ്ചിമ ബംഗാള്‍ പോലിസ്. തിങ്കളാഴ്ച നടന്ന പാര്‍ട്ടി റാലിയില്‍ ബിജെപി പ്രവര്‍ത്തകന്‍ ഉല്ലെന്‍ റോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിഐഡിക്ക് കൈമാറി.

പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് അനുസരിച്ച്‌ ഷോട്ട്ഗണ്‍ പരിക്കുകള്‍ മൂലമാണ് മരണം സംഭവിച്ചത്. പോലിസ് വെടിവച്ചിട്ടില്ല. സിലിഗുരിയില്‍ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ സായുധരായ ആളുകളെ ബിജെപി കൊണ്ടുവന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പശ്ചിമ ബംഗാള്‍ പോലിസ് ട്വീറ്റില്‍ പറഞ്ഞു.

പ്രതിഷേധ റാലിയില്‍ മരിച്ചയാളുടെ അടുത്ത് നിന്ന് ഒരാള്‍ വെടിയുതിര്‍ത്തപ്പോഴാണ് വെടിയേറ്റ് മരിച്ചത്. പ്രതിഷേധ പരിപാടികളില്‍ ആയുധധാരികളെ കൊണ്ടുവന്ന് വെടിവെയ്ക്കാന്‍ പ്രേരിപ്പിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. തോക്കുകള്‍ ഉപയോഗിച്ച്‌ അക്രമം സൃഷ്ടിക്കാന്‍ ബിജെപി ഉദ്ദേശിക്കുന്നുണ്ടെന്നും അന്വേഷിക്കാന്‍ സിഐഡിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന പോലിസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി

0
പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക്...

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു

0
ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാട് ടിബി ജങ്ഷന് സമീപം കെഎസ്ആർടിസി ഫാസ്റ്റ്...

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് വ്യാപകമായ ക്രമക്കേട്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്...

ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രം വസ്ത്രധാരണ രീതി മാറ്റി ; പൂജാരിമാർക്ക് ഇനി പോക്കറ്റില്ലാത്ത...

0
ഹരിദ്വാർ : അയോധ്യ, ബദരീനാഥ് വിവാദങ്ങൾക്ക് പിന്നാലെ ഹരിദ്വാറിലെ മാനസ ദേവി...