ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി പ്രവര്ത്തകന് വെടിയേറ്റു കൊല്ലപ്പെട്ടു. മാണ്ഡവാലിയിലെ പാര്‍ക്കിനു സമീപത്തുവെച്ചാണ് രാഹുല്‍ നഗര്‍ വെടിയേറ്റു മരിച്ചത്. രാവിലെയായിരുന്നു സംഭവം. ഇരുചക്രവാഹനത്തില്‍ എത്തിയ അക്രമികള്‍ നിറയൊഴിച്ചശേഷം സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു. ഇയാള്‍ മുമ്പ് നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായി മാണ്ഡിവാലി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നാലു വെടിയുണ്ടകള്‍ രാഹുലിന്റെ ശരീരത്തില്‍ കൊണ്ടു. 2017-ല്‍ വിനോദ് നഗര്‍ വാര്‍ഡില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച രാഹുല്‍ തെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ബിജെപിയില്‍ ചേര്‍ന്നിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
ഡല്‍ഹിയില്‍ ബിജെപി പ്രവര്ത്തകന് വെടിയേറ്റു മരിച്ചു
RECENT NEWS
Advertisment