പത്തനംതിട്ട : പന്തളം കൂരമ്പാല- പുത്തന്‍കാവ് ക്ഷേത്രപരിസരത്തെ ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരായിരുന്ന 17 പേരും അവരുടെ കുടുംബാംഗങ്ങളും സിപിഐ എമ്മില്‍ ചേര്‍ന്നു. കൂരമ്പാലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പ്രവര്‍ത്തകരെ സ്വീകരിച്ചു. സിപിഐ എം പന്തളം ഏരിയ സെക്രട്ടറി ഇ ഫസല്‍, ഏരിയ കമ്മറ്റി അംഗം ജ്യോതികുമാര്‍, കുരമ്പാല ലോക്കല്‍ കമ്മറ്റി സെക്രട്ടറി ബി പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.