തിരുവനന്തപുരം: ബിജെപിയുമായും ജമാഅത്തെ ഇസ്ലാമിയുമായും കോണ്‍ഗ്രസ് സഖ്യത്തിലാണെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവന്. ബിജെപിയുമായും ജമാഅത്തെയും ഒന്നിച്ചുചേരുന്നത് യുഡിഎഫിലാണ്. രമേശ് ചെന്നിത്തലയും കൂട്ടരും കോണ്‍ഗ്രസിന്റെ പൈതൃകം പണയംവയ്ക്കുകയാണ്. അകലെനിന്നു പ്രസംഗം കേട്ടാല്‍ ചെന്നിത്തലയേത്, സുരേന്ദ്രന് ഏതെന്ന് തിരിച്ചറിയാനാവില്ലെന്നും വിജയരാഘവന് പരിഹസിച്ചു.
സര്‍ക്കാരിനെതിരായ രാഷ്ട്രീയസഖ്യത്തിലെ സഹയാത്രികരാണു ബിജെപിയും കോണ്‍ഗ്രസും. പലയിടത്തും വോട്ട് മരവിപ്പിച്ചും പരസ്പരം സഹായിച്ചും ഏകോദര സഹോദരങ്ങളെപ്പോലെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.