20 കോടിയിലേറെ ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴും : യുഎന്‍ഡിപി പഠനം

For full experience, Download our mobile application:
Get it on Google Play

 ന്യൂയോര്‍ക്ക്‌ : കോവിഡ് മഹാമാരിയുടെ പ്രഭാവലയത്തില്‍ വരുംനാളുകളില്‍ കടുത്ത ദാരിദ്ര്യം പിടിമുറുക്കുമെന്ന് യുഎന്‍ഡിപി പഠനം. 2030തോടെ 207 ദശലക്ഷത്തോളം അധികം ആളുകള്‍ ദാരിദ്ര്യത്തിന്റെ പിടിയില്‍ അകപ്പെടുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. അടുത്ത ദശാബ്ദത്തില്‍ കോവിഡ് മഹാമാരി എന്തെല്ലാം സ്വാധീനമുണ്ടാക്കും എന്ന് വിലയിരുത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.

‘കോവിഡ് മഹാമാരിയുടെ പരണിതഫലമായി 20.7 കോടി ആളുകള്‍ കടുത്ത ദാരിദ്രത്തിലേക്ക് വീഴും. ഇത് 2030ല്‍ ദരിദ്രരുടെ എണ്ണം നൂറ് കോടിയിലേക്ക് എത്തിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. മഹാമാരി ലോകത്തെ കീഴടക്കുന്നതിന് മുന്‍പത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ 44ദശലക്ഷത്തോളം ആളുകള്‍ കൂടുതലായി ദാരിദ്ര്യത്തിലേക്ക് വീണുപോകാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്.

ഉത്പാദനക്ഷമത കുറവായതിനാല്‍ കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പത്ത് വര്‍ഷത്തേക്ക് നിലനില്‍ക്കുമെന്നാണ് വിലയിരുത്തല്‍. വൈറസ് വ്യാപനത്തിന് മുമ്പുള്ള വളര്‍ച്ചാഗതി കൈവരിക്കാന്‍ അതിലും സമയമെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...