​”നിങ്ങളെ അറിയുന്നവർ എപ്പോഴും ഒപ്പമുണ്ടാകും”; പേളി മാണിക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് റോബിൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും സബ്‌സ്ക്രൈബർമാരുടെ ഇടിവും നേരിടുന്ന ജനപ്രിയ അവതാരകയും ഇൻഫ്ലുവൻസറുമായ പേളി മാണിക്ക് പിന്തുണയുമായി ബിഗ് ബോസ് മുൻ മത്സരാർത്ഥി റോബിൻ രാധാകൃഷ്ണൻ രംഗത്ത്. രാജ്യത്തെ യുവജനങ്ങളുടെ കരുത്തിനെക്കുറിച്ചും പരിക്കേൽക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചും പറഞ്ഞ് പേളി പങ്കുവെച്ച ആദ്യ പോസ്റ്റ് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇത് അവിടെയും ഇവിടെയും തൊടാതെയുള്ള നിലപാടില്ലാത്ത പ്രതികരണമാണെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്.

തുടർന്ന് കാവിയാണ് തന്റെ ഇഷ്ട നിറമെന്നും മറ്റും വ്യക്തമാക്കി പേളി നൽകിയ വിശദീകരണവും വിവാദങ്ങൾക്ക് ആക്കംകൂട്ടിയിരുന്നു. പേളിക്കെതിരെയുള്ള ഈ സൈബർ ആക്രമണങ്ങൾ ശക്തമായി തുടരുന്നതിനിടയിലാണ് റോബിൻ രാധാകൃഷ്ണൻ പിന്തുണയുമായി ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.ഓരോരുത്തർക്കും അവരവരുടെ അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള പൂർണ്ണ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ റോബിൻ, വേറിട്ട കാഴ്ചപ്പാടുകൾ ആത്മവിശ്വാസത്തെ ബാധിക്കാൻ അനുവദിക്കരുതെന്ന് പേളിയോട് ആവശ്യപ്പെട്ടു.

“പേളി, അവനവനോട് സത്യസന്ധയായി തുടരുക; തലയുയർത്തിപ്പിടിച്ച് ദയയും സത്യവുമുള്ള ആ വ്യക്തിയായി തുടരുക, നിങ്ങളെ ശരിക്കും അറിയാവുന്നവർ എപ്പോഴും വിലമതിക്കും, ബഹുമാനിക്കും” എന്നും അദ്ദേഹം തന്റെ കുറിപ്പിൽ കുറിച്ചു. കൂടാതെ വരാനിരിക്കുന്നത് നല്ല ദിനങ്ങളാണെന്നും പുഞ്ചിരി തുടരുകയും കരുത്തോടെ ഇരിക്കുകയും ചെയ്യണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിവാദങ്ങൾക്ക് ശേഷം ഈ വിഷയത്തിൽ മറ്റ് പ്രതികരണങ്ങളൊന്നും പേളി മാണി ഇതുവരെ നടത്തിയിട്ടില്ലെങ്കിലും, പ്രമുഖരുടെ പിന്തുണയോടെ ഈ വിഷയം വീണ്ടും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...