പൂവച്ചൽ പഞ്ചായത്തിൽ കോൺഗ്രസിനെ ബിജെപി പിന്തുണച്ചു ; ഇടതു മുന്നണി വീണു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൂവച്ചൽ പഞ്ചായത്തിൽ അവിശ്വാസം പാസായതോടെ എൽഡിഎഫിനു ഭരണം നഷ്ടമായി. ബിജെപിയുടെയും സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയോടെയാണ് കോൺഗ്രസിന്റെ അവിശ്വാസം പാസായത്. പഞ്ചായത്തിൽ ഭരണസ്തംഭനമാണെന്നും ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും ആരോപിച്ചാണ് കോൺഗ്രസ് അവിശ്വാസം അവതരിപ്പിച്ചത്. 23 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. എൽഡിഎഫ്–9, യുഡിഎഫ്–7, ബിജെപി–6, സ്വതന്ത്രൻ–1.

ഒൻപതിനെതിരെ 14 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. ടി.സനൽകുമാറാണ് നിലവിലെ പഞ്ചായത്ത് പ്രസിഡന്റ്. 15 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണം. ബിജെപി പിന്തുണയില്ലാതെ കോൺഗ്രസിന് അധികാരത്തിൽ എത്താനാകില്ല. ബിജെപി പിന്തുണച്ചില്ലെങ്കിൽ സിപിഎം വീണ്ടും അധികാരത്തിലെത്തും. ബിജെപിയോട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രമേയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അവർ പിന്തുണയ്ക്കുകയായിരുന്നെന്നും കോൺഗ്രസ് നേതാവ് അനൂപ് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ്–ബിജെപി അവിശുദ്ധ സഖ്യമാണ് വിജയിച്ചതെന്ന് സിപിഎം നേതാക്കൾ പ്രതികരിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...